EPL 2022 European Football Foot Ball International Football Top News transfer news

ബ്രസീൽ ഫൂട്ബോള്‍ ടീം സൈക്കോളജിസ്റ്റിനെ ഉള്‍പ്പെടുത്തിയത് അത്യന്തം നല്ല കാര്യം എന്ന് റിച്ചാര്‍ലിസന്‍

March 20, 2024

ബ്രസീൽ ഫൂട്ബോള്‍ ടീം സൈക്കോളജിസ്റ്റിനെ ഉള്‍പ്പെടുത്തിയത് അത്യന്തം നല്ല കാര്യം എന്ന് റിച്ചാര്‍ലിസന്‍

പരിശീലകൻ ഡോറിവൽ ജൂനിയറിന് കീഴിൽ പ്രവർത്തിക്കുന്ന, ടീമിൻ്റെ സൈക്കോളജിസ്റ്റ് എന്ന ഒരു പുതിയ പരിപാടി ബ്രസീലിയന്‍ ടീം ഈ അടുത്താണ് അവതരിപ്പിച്ചത്.ഇതിനെ അങ്ങേയറ്റം നല്ല തീരുമാനം ആയി എന്നു പറഞ്ഞു ടോട്ടൻഹാം ഫോർവേഡ് റിച്ചാർലിസൺ രംഗത്ത് എത്തിയിരിക്കുന്നു. തെറാപ്പി ആണ് തന്‍റെ ജീവന്‍ രക്ഷിച്ചത് എന്നു പറഞ്ഞ അദ്ദേഹം ഈ പരിപാടിയുടെ നിലവിലെ ആവശ്യകതയെ കുറിച്ചും ഏറെ ബോധവാന്‍ ആയി സംസാരിച്ചു.

Seleção Brasileira principal volta a ter psicóloga após 10 anos

 

മാരിസ ലൂസിയ സാൻ്റിയാഗോ ആണ് ഇനി മുതല്‍ ബ്രസീലിന്റെ തെറാപ്പിസ്റ്റ്.”ഞങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദം ഞങ്ങൾക്ക് മാത്രമേ അറിയൂ, കളിക്കളത്തിൽ മാത്രമല്ല, പുറത്തും.അതിനാല്‍ ഒരു മനശാസ്ത്രജ്ഞൻ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.സഹായം തേടുകയാണെന്ന് ആരെങ്കിലും പറയുമ്പോൾ നിലനിൽക്കുന്ന മുൻവിധി ഞങ്ങൾക്കറിയാം — എനിക്ക് തന്നെ അത് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ സഹായം ചോദിക്കാന്‍ എനിക്കു മടിയില്ല.ഒരു ദേശീയ ടീം കളിക്കാരൻ എന്ന നിലയിൽ, തെറാപ്പിസ്റ്റിനോട് സഹായം ആവശ്യപ്പെടാന്‍ ഞാന്‍ താരങ്ങളോട് കഴിവതും പറയും.എന്‍റെ കഥ തന്നെ ആണ് അതിനു ഏറ്റവും ഉത്തമ ഉദാഹരണം.” റിച്ചാർലിസൺ പറഞ്ഞു.കഴിഞ്ഞ സെപ്റ്റംബറിൽ ആണ് മാനസിക പിരിമുറുക്കം മൂലം താരം സൈക്കോളജിസ്റ്റിനെ പോയി കാണാനുള്ള തീരുമാനം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്.

Leave a comment