” എംബാപ്പെയെ സൈന്‍ ചെയ്യാന്‍ അല്ല , അടുത്ത എംബാപ്പെ ആകാന്‍ പോകുന്ന താരത്തിനെ സൈന്‍ ചെയ്യണം “
മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പുതിയ സഹ-ഉടമയായ സർ ജിം റാറ്റ്ക്ലിഫ് ഈ സമ്മറില്‍ എമ്പാപ്പെക്ക് പിന്നില്‍ പോകാതെ അടുത്ത എംബാപ്പെയെ സൈന്‍ ചെയ്യാന്‍ ആണ് താന്‍ ആഗ്രഹിക്കുന്നത് എന്നു വെളിപ്പെടുത്തി.തനിക്ക് കീഴില്‍ ഉള്ള ട്രാന്‍സ്ഫര്‍ പദ്ധതി സൂപ്പര്‍ താരങ്ങള്‍ക്ക് പകരം പ്രതിഭയുള്ള യുവ താരങ്ങള്‍ക്ക് വേണ്ടി ആകും വിനിയോഗിക്കുക എന്നതാണു അദ്ദേഹം ഈ പറഞ്ഞത് കൊണ്ട് അര്‍ത്ഥം ആക്കുന്നത്.അദ്ദേഹം ഈ സമ്മറില്‍ തന്റെ ആദ്യത്തെ ട്രാന്‍സ്ഫര്‍ അവിസ്മരണീയം ആക്കാന്‍ വേണ്ടി പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.
സീസൺ അവസാനത്തോടെ പാരീസ് സെൻ്റ് ജെർമെയ്ൻ വിടാനുള്ള തൻ്റെ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം എംബാപ്പെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ലഭ്യം ആണ്, എന്നാല്‍ താരം മാഡ്രിഡിലേക്ക് ആണ് പോകാന്‍ സാധ്യത.എമ്പാപ്പെ പോലൊരു താരത്തിനു വേണ്ടി ഒരു വന്‍ തുക മുടക്കുന്നത് മണ്ടത്തരം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദശകത്തിൽ ട്രാൻസ്ഫറുകൾക്കായി യുണൈറ്റഡ് വൻതോതിൽ ചെലവഴിച്ചുവെങ്കിലും 2013-ൽ സർ അലക്സ് ഫെർഗൂസൺ വിരമിച്ചതിന് ശേഷം ടീമിനെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്താന്‍ കെല്‍പ്പുള്ള ആരും തന്നെ ആ ടീമില്‍ നിന്നും ഉണ്ടായിട്ടില്ല.