റഫറിക്കെതിരെ റയലിന്റെ ആരോപണം അടിസ്ഥാന രഹിതം എന്നു സ്പാനിഷ് ബോര്‍ഡ്
വിനീഷ്യസ് ജൂനിയറിനെ ലക്ഷ്യം വച്ചുള്ള അപമാനകരമായ തെറി വിളികളും ചാന്റുകളും റിപ്പോർട്ട് ചെയ്യുന്നതിൽ റഫറിക്ക് തെറ്റ് പറ്റിയിട്ടുണ്ട് എന്ന റയലിന്റെ ആരോപണം ഈ അടുത്തു ഉണ്ടായിരുന്നു.സ്പാനിഷ് ഫെഡറേഷനും റഫറിമാരും വിനീഷ്യസിനെ പോലൊരു താരത്തിനെ സംരക്ഷിക്കുന്നില്ല എന്നും റയല്‍ പരാതി പറഞ്ഞു.ശനിയാഴ്ച എൽ സദറിൽ ഒസാസുനയ്ക്കെതിരെ മാഡ്രിഡ് 4-2 ന് വിജയിച്ചതിന് ശേഷം മാച്ച് റിപ്പോര്‍ട്ട് റഫറി നല്കി എങ്കിലും “വിനീഷ്യസ്, ഡൈ” എന്ന എതിര് ആരാധകരുടെ മുറവിളി അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അന്നത്തെ മല്‍സരം റഫറിയിങ്ങ് ചെയ്തത് ജുവാൻ മാർട്ടിനെസ് ആണ്.അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്ത് റയല്‍ മാഡ്രിഡ് വന്നു എങ്കിലും ഇപ്പോള്‍ സ്പാനിഷ് ഫെഡറേഷന് റഫറിയുടെ പിന്തുണയ്ക്ക് എത്തിയിരിക്കുന്നു.റഫറിയുടെ ചെയ്തികളില്‍ പ്രശ്നം ഒന്നും ഇല്ല എന്നും റയല്‍ മാഡ്രിഡ് ഉയര്‍ത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണ് എന്നും അദ്ദേഹംസ്പാനിഷ് ബോര്‍ഡ് പറഞ്ഞു.ഇത് കൂടാതെ റഫറിമാരുടെ സാങ്കേതിക സമിതിയുടെ ഭാഗമായ ഔദ്യോഗിക മാച്ച് റിപ്പോർട്ടർ തൻ്റെ റിപ്പോർട്ടിൽ ഈ മുറവിളി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും അത് അച്ചടക്ക ബോഡിക്ക് അയച്ചു കൊടുത്തു എന്നും അവര്‍ വെളിപ്പെടുത്തി.