EPL 2022 European Football Foot Ball International Football Top News transfer news

ഹൃദയസ്തംഭനം ; ലൈഫ് സപ്പോർട്ടിൽ ഫിയോറൻ്റീന ചെയര്‍മാന്‍ ജിഎം ബാരോൺ

March 19, 2024

ഹൃദയസ്തംഭനം ; ലൈഫ് സപ്പോർട്ടിൽ ഫിയോറൻ്റീന ചെയര്‍മാന്‍ ജിഎം ബാരോൺ

ഹൃദയാഘാതത്തെ തുടർന്ന് ഫിയോറൻ്റീന ജനറൽ മാനേജർ ജോ ബറോൺ ലൈഫ് സപ്പോർട്ടിലാണെന്ന് ക്ലബ് തിങ്കളാഴ്ച അറിയിച്ചു.അറ്റലാൻ്റയിൽ ഫിയോറൻ്റീനയുടെ മത്സരത്തിന് തൊട്ടുമുമ്പ്, ടീം ഹോട്ടലിൽ വച്ച് ഞായറാഴ്ച ബറോണിന് അസുഖം ബാധിച്ചു, ഉടൻ തന്നെ മിലാനിലെ ആശുപത്രിയിൽ അദ്ദേഹത്തിനെ  പ്രവേശിപ്പിച്ചു. തുടർന്ന് മത്സരം മാറ്റിവച്ചു.ബുധനാഴ്ച 58 വയസ്സ് തികയുന്ന ബറോണിൻ്റെ നില ഗുരുതരമാണെങ്കിലും ഇപ്പോള്‍ മെഡിക്കല്‍ വേറിയേഷന്‍സ് ഒന്നും വരുന്നില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ACF Fiorentina - Official website

 

ബാരോൺ ജനിച്ചത് ഇറ്റലിയിലാണ്, പക്ഷേ വളർന്നത് ന്യൂയോർക്കിലാണ്. അദ്ദേഹത്തിൻ്റെ ഭാര്യ കാമില ഞായറാഴ്ച തന്നെ ആശുപത്രിയില്‍ എത്തി.അദ്ദേഹത്തിൻ്റെ നാല് മക്കളും തിങ്കളാഴ്ച രാവിലെ അമേരിക്കയിൽ നിന്ന് എത്തി.ഫിയോറൻ്റീന കോച്ച് വിൻസെൻസോ ഇറ്റാലിയാനോയും നിരവധി കളിക്കാരും അദ്ദേഹത്തിന്റെ പക്കല്‍ തന്നെ ഉണ്ട്.2018 മാർച്ച് 4 ന് ഉഡിനീസിനെതിരായ സീരി എ മത്സരത്തിന് മുന്നോടിയായി ടീം ഹോട്ടലിൽ ഉറങ്ങുമ്പോൾ ഹൃദയമിടിപ്പ് നിലച്ച ഫിയോറൻ്റീന ക്യാപ്റ്റൻ ഡേവിഡ് അസ്റ്റോറിയുടെ ചരമവാർഷികമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ്.

Leave a comment