ഹെല്ലസ് വെറോണയെ മുട്ടുകുത്തിച്ച് സീരി എ യില്‍ സ്ഥാനം മെച്ചപ്പെടുത്തി എസി മിലാന്‍
ഞായറാഴ്ച സീരി എയിൽ ഹെല്ലസ് വെറോണയിൽ എസി മിലാൻ 3-1 ന് ജയം നേടി കൊണ്ട് എസി മിലാന്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് അവര്‍ യുവന്‍റസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.ചിര വൈരികള്‍ ആയ ഇന്‍റര്‍ മിലാനുമായി പതിനാല് പോയിന്‍റ് വിത്യാസത്തില്‍ ആണ് നിലവില്‍ എസി മിലാന്‍ പോയിന്‍റ് പട്ടികയില്‍ തുടരുന്നത്.
ആദ്യ പകുതിയില്‍ കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല എങ്കിലും ലെഫ്റ്റ് ബാക്ക് തിയോ ഹെർണാണ്ടസ് ഹാഫ് ടൈമിന് തൊട്ടുമുമ്പ് സ്കോറിംഗ് തുറന്നത് എസി മിലാന് രണ്ടാം പകുതിയില്‍ മേല്‍ക്കൈ നേടി കൊടുത്തു.തുടര്‍ന്നും ആക്രമിച്ച് കളിച്ച മിലാന്‍ അവരുടെ പുതിയ ഓണ്‍ ഫോം സ്റ്റാര്‍ പുലിസിച്ചിലൂടെ ലീഡ് ഇരട്ടിപ്പിച്ചു.64 ആം മിനുട്ടില്‍ തിജ്ജനി നോസ്ലിനിലൂടെ അക്കൌണ്ട് തുറന്നു എങ്കിലും തിരിച്ചുവരാനുള്ള സാധ്യത ഒന്നും നാല്‍കാതെ 79 ആം മിനുട്ടില്‍ സാമുവൽ ചുക്വ്യൂസി മിലാന്‍ സ്കോര്‍ വീണ്ടും 3 ആക്കി ഉയര്‍ത്തി.