“ജൂഡിന്റെ വരവോടെ റയലിന്റെ പ്രകടനം പ്രവചനാതീതം”
കഴിഞ്ഞ സീസണുമായി താരതമ്യപ്പെടുത്തുമ്പോൾ റയൽ മാഡ്രിഡ് വളരെ വ്യത്യസ്തമായ ഒരു ടീമാണ് എന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള പറഞ്ഞു.ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റയലിനെ എതിരാളിയായി കിട്ടിയതിന് ശേഷം പെപ്പ് നല്കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇങ്ങനെ പരാമര്‍ശിച്ചത്.സിറ്റി കഴിഞ്ഞ സീസണിലെ സെമിഫൈനലിൽ 14 തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കള്‍ ആയ റയലിനെ വരിഞ്ഞു മുറുക്കിയതിന് ശേഷം ആണ് ആദ്യ ചാമ്പ്യന്‍സ് ലീഗ് നേടിയത്.
കഴിഞ്ഞ സീസണിലെ റയല്‍ ഇപ്പോഴത്തെ പോലെ അല്ല.”റയൽ മാഡ്രിഡിനെ നേരിടുക എന്നത് എപ്പോഴും കടുത്ത വെല്ലുവിളിയാണ്, ആർക്കും അത് നിഷേധിക്കാനാവില്ല. അവർ ഒരു അസാധാരണ ക്ലബ്ബാണ്, ഈ മത്സരത്തിൽ അവർക്ക് മുൻകാല അനുഭവങ്ങൾ ഉപയോഗിച്ച് പല കാര്യങ്ങളും നിയന്ത്രിക്കാൻ കഴിയും.പോരാത്തതിന് ഇപ്പോള്‍ ജൂഡ് കൂടി എത്തിയതോടെ റയല്‍ എന്ന ടീം വളരെ അപ്രതീക്ഷിതമായാണ് കളിക്കുന്നത്.”പെപ്പ് ഇംഗ്ലിഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.