സ്ലാവിയ പ്രാഗിനെ തകര്‍ത്തെറിഞ്ഞു എസി മിലാന്‍
വ്യാഴാഴ്ച 10 പേരടങ്ങുന്ന സ്ലാവിയ പ്രാഗിനെതിരെ 3-1 എവേ വിജയത്തോടെ എസി മിലാൻ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.ആദ്യ പാദത്തിലെ 4-2 നു നേടിയ ജയം എസി മിലാനെ അഗ്രിഗേറ്റ് സ്കോര്‍ 7- 3 ലേക്ക് നയിച്ചു.രണ്ടു ഗോളിന് പിന്നില്‍ നില്‍ക്കുമ്പോള്‍ കളി ആരംഭിച്ച പ്രാഗ് ഏറെ പ്രതീക്ഷയോടെ ആണ് കളിച്ചത് എങ്കിലും 20 ആം മിനുട്ടില്‍ തന്നെ ടോമസ് ഹോൾസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ അവരുടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു.
ആദ്യ പകുതിയില്‍ തന്നെ എസി മിലാന്‍ മൂന്നു ഗോളുകളും നേടി കൊണ്ട് ഒരു തിരിച്ചുവരവിനുള്ള ഏത് സാധ്യതയും എതിരാളികള്‍ക്ക് ഇല്ല എന്നു ഉറപ്പ് വരുത്തി.ക്രിസ്റ്റ്യൻ പുലിസിച്ച്, റൂബൻ ലോഫ്റ്റസ്-ചീക്ക്, റാഫേൽ ലിയോ എന്നിവർ ആണ് മിലാന് വേണ്ടി ഗോളുകള്‍ നേടിയത്.സ്ലാവിയയ്‌ക്കായി മാറ്റേജ് ജുറാസെക് ആശ്വാസ ഗോൾ നേടിയത് മാത്രം ആണ് രണ്ടാം പകുതിയില്‍ നടന്ന ശ്രദ്ധേയമായ സംഭവം.