പരിക്കിനെ തുടർന്ന് കെവിൻ ഡിബ്രൂയിന് അയർലൻഡ്, ഇംഗ്ലണ്ട് മത്സരങ്ങളില്‍ കളിച്ചേക്കില്ല
മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം കെവിൻ ഡി ബ്രൂയ്നെയെ ബെൽജിയം ടീമിൽ നിന്ന് ഒഴിവാക്കിയത് മുൻകരുതൽ എന്ന നിലയിലാണ് എന്നു നാഷണല്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ രാജ്യാന്തര ഫൂട്ബോള്‍ ബോര്‍ഡ് അറിയിച്ചു.ജനുവരിയിൽ സിറ്റിയിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ് ഡിബ്രുയ്ൻ ഈ സീസണിൻ്റെ തുടക്കത്തിൽ ഹാംസ്ട്രിംഗ് പരിക്ക് കാരണം അഞ്ച് മാസത്തോളം പുറത്തായിരുന്നു.ഈ ആഴ്ച റിപ്പബ്ലിക് ഓഫ് അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ബെൽജിയത്തിൻ്റെ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും.
ഗ്രോയിന്‍ എരിയയിലെ പരിക്ക് മൂലം ആണ് അത്.”നിലവില്‍ അദ്ദേഹത്തിനെ അലട്ടുന്ന ഈ പരിക്ക് ഇതിന് മുന്‍പെ ഉണ്ടായ ഹാംസ്ട്രിംഗ് പരിക്കിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് എനിക്കറിയില്ല. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ അദ്ദേഹം ബുദ്ധിമുട്ടിയാണ് കളിച്ചിരുന്നത് എന്നു എനിക്കു അറിയാം.ഇന്നലെ ഞാൻ ഡോക്ടറോടും കെവിനോടും സംസാരിച്ചു, അപകടസാധ്യത വളരെ വലുതാണെന്ന് ഞങ്ങൾക്ക് മനസിലായി.കളിക്കാരനെ മാത്രമല്ല കളിക്കാരൻ്റെ ക്ലബ്ബിനെയും കണക്കിലെടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.”കോച്ച് ഡൊമെനിക്കോ ടെഡെസ്കോ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.