പരിക്ക് വകവെക്കാതെ ഇബ്രാഹിമ കൊണാറ്റെയെ ടീമില്‍ ഉള്‍പ്പെടുത്തി ഫ്രാന്‍സ്
ലിവർപൂൾ ഡിഫൻഡർ ഇബ്രാഹിമ കൊണാറ്റെ പരുക്ക് വകവയ്ക്കാതെ ജർമ്മനിക്കും ചിലിക്കും എതിരായ ഈ മാസത്തെ സൗഹൃദ മത്സരങ്ങൾക്കുള്ള ഫ്രാൻസ് ടീമില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചു.അതേസമയം വ്യാഴാഴ്ച പ്രഖ്യാപിച്ച 23 അംഗ പട്ടികയിൽ നിന്ന് ചെൽസിയുടെ ആക്‌സൽ ഡിസാസി പുറത്തായി.ഈ മാസം ആദ്യം പരിക്കേറ്റ കൊണാറ്റെ മാർച്ച് 7 മുതൽ ലിവര്‍പൂളിന് വേണ്ടി ബൂട്ട് കെട്ടിയിട്ടില്ല.
2024 നവംബറിലെ ജിബ്രാൾട്ടറിനും ഗ്രീസിനും എതിരായ യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള ഫ്രാൻസ് ടീമിൽ നിന്ന് 24 കാരനായ താരത്തിന് പരിക്ക് കാരണം പിന്മാറേണ്ടി വന്നു, ദിസാസി പകരം ടീമിൽ ഇടം നേടി.യുവൻ്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിനെയും മാനേജർ ദിദിയർ ദെഷാംപ്‌സ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ മാസം മുതൽ കാലിന് പരിക്കേറ്റ താരം വിശ്രമത്തില്‍ ആണ്.ഈ സീസണിൽ ആസ്റ്റൺ വില്ലയ്‌ക്കായി 28 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച വിംഗറും അറ്റാക്കിംഗ് മിഡ്‌ഫീൽഡറുമായ മൗസ ഡയബിക്ക് 2023 മാർച്ചിന് ശേഷം തൻ്റെ ആദ്യ കോൾ അപ്പ് ഫ്രഞ്ച് നാഷണല്‍ ടീമില്‍ നിന്നും ലഭിച്ചു.