ആഴ്സണലിൻ്റെ വൈറ്റ് ഇംഗ്ലണ്ടിനായി കളിക്കാൻ വിസമ്മതിച്ചു – സൗത്ത്ഗേറ്റ്
ബ്രസീലിനും ബെൽജിയത്തിനുമെതിരായ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള 25 അംഗ ടീമിനെ ഇംഗ്ലണ്ട് ബോസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു, എവർട്ടണിൻ്റെ ജറാഡ് ബ്രാന്ത്‌വെയ്‌റ്റ്, ന്യൂകാസിൽ വിംഗർ ആൻ്റണി ഗോർഡൻ എന്നിവരെ ആദ്യമായി ഉള്‍പ്പെടുത്തി കൊണ്ട് ശക്തമായ ഒരു ടീമിനെ തന്നെ ഗരത്ത് നിരത്തില്‍ ഇറക്കി കഴിഞ്ഞു.വാതുവെപ്പ് നിയമങ്ങൾ ലംഘിച്ചതിന് എട്ട് മാസത്തെ സസ്പെൻഷനെ തുടർന്ന് ഇവാൻ ടോണിയും തിരിച്ചു എത്തിയിട്ടുണ്ട്.
എന്നാല്‍ ആഴ്സണല്‍ ടീമിന് വേണ്ടി മികച്ച ഫോമില്‍ കളിക്കുന്ന ബെന്‍ വൈറ്റിനെ സൌത്ത്ഗെയ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് വിമര്‍ശനം ഉയരാന്‍ വഴി വെച്ചിരുന്നു.ഒടുവില്‍ അതിനുള്ള കാരണം സൌത്ത് ഗെയ്റ്റ് തന്നെ വെളിപ്പെടുത്തി.”ബെനിന് നിലവില്‍ ഇംഗ്ലണ്ട് ജേഴ്സി അണിയാന്‍ തീരെ താല്‍പര്യം ഇല്ല എഫ്എ ടെക്‌നിക്കൽ ഡയറക്ടർ ജോൺ മക്‌ഡെർമോട്ടിന് ആഴ്‌സണൽ ടെക്‌നിക്കൽ ഡയറക്ടർ ആയ എഡുവില്‍ നിന്നു ഒരു കോള്‍ ലഭിച്ചിരുന്നു,ഇംഗ്ലണ്ട് ടീമിലേക്ക് വരാന്‍ വൈറ്റിന് തീരെ താല്‍പര്യം ഇല്ല എന്നു അദ്ദേഹം പറഞ്ഞു.ഇത് വലിയ നാണകേട് ആണ്.അദ്ദേഹം ലോകോത്തര ഡിഫണ്ടര്‍ ആണ്.ഞാന്‍ ഏറെ ആരാധിക്കുന്ന പ്ലെയറും കൂടിയാണ്.അതിനാല്‍ അദ്ദേഹത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല.എന്നാലും ഞാന്‍ ഭാവിയില്‍ ടീമിലേക്ക് വരും എന്ന വിശ്വാസത്തില്‍ അദ്ദേഹത്തിന് വേണ്ടി ഒരിടം ഞാന്‍ ഒഴിച്ച് വെക്കും.”സൌത്ത് ഗെയ്റ്റ് മാധ്യമങ്ങളോട് പറഞ്ഞു.