നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
ആഴ്‌സണൽ പെനാൽറ്റി ഷൂട്ടൗട്ടിനെ അതിജീവിച്ച് പോർട്ടോയെ മറികടന്ന് 14 വർഷത്തിന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിലെത്തി.ഓപ്പണിംഗ് ലെഗ് 1-0 ന് വിജയിച്ച പോർട്ടോ, പ്രീമിയർ ലീഗ് നേതാക്കൾക്കെതിരെ കടുത്ത പോരാട്ടം കാഴ്ചവെച്ചതിന് ശേഷം ആണ് അടിയറവ് പറഞ്ഞത്.മറ്റൊരു യൂറോപ്പിയന്‍ സ്വപ്നം പെട്ടില്‍ ആകുമോ എന്ന ഭയം ഗണേര്‍സിന് ഉണ്ടായിരുന്നു.
ലിയാൻഡ്രോ ട്രോസാർഡിൻ്റെ ഗോളില്‍ ലീഡ് നേടിയ ആഴ്സണല്‍ സ്കോര്‍ ടൈ ആക്കി.എന്നാല്‍ വിജയ ഗോള്‍ നേടാന്‍ അവരെ കൊണ്ട് സാധിച്ചില്ല.അച്ചടക്കമുള്ള പോർട്ടോ ടീമിന്‍റെ പ്രതിരോധത്തെ തകര്‍ക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ ലണ്ടന്‍ ടീമിന് കഴിഞ്ഞില്ല.എക്സ്ട്രാ ടൈമിന് ശേഷവും സ്കോര്‍ ഇതേ നിലയില്‍ തുടര്‍ന്നപ്പോള്‍ കളി പെനാല്‍റ്റിയിലേക്ക് നീണ്ടു.മാർട്ടിൻ ഒഡെഗാർഡ്, കെയ് ഹാവെർട്സ്, ബുക്കയോ സാക്ക, ഡെക്ലാൻ റൈസ് എന്നിവരെല്ലാം അവരുടെ സ്പോട്ട് കിക്കുകൾ വലയില്‍ എത്തിച്ചപ്പോള്‍ വെൻഡൽ, ഗാലെനോ എന്നീ താരങ്ങളുടെ കിക്ക് പാഴായിപ്പോയത് പോര്‍ട്ടോയ്ക്ക് തിരിച്ചടി ആയി.2010 ല്‍ ക്വാര്‍ട്ടറില്‍ ആഴ്സണല്‍ എത്തിയപ്പോഴും പ്രീ ക്വാര്‍ട്ടറില്‍ അവരുടെ എതിരാളി പോര്‍ട്ടോ ആയിരുന്നു എന്നത് തീര്‍ത്തും കൌതുകകരമായ ഒരു വസ്തുതയാണ്.