ലിവര്‍പൂളിനെ ഉന്നതിയിലേക്ക് എത്തിച്ച മൈക്കൽ എഡ്വാർഡ്സിൻ്റെ മടങ്ങിവരവ് ക്ലബ് സ്ഥിരീകരിച്ചു
ലിവർപൂളിൻ്റെ അമേരിക്കൻ ഉടമകളായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് മൈക്കൽ എഡ്വേർഡ്സിനെ ഫുട്ബോൾ സിഇഒ ആയി നിയമിച്ചതായി സ്ഥിരീകരിച്ചു.ക്ലോപ്പ് ടീം വിടുന്നതോടെ നിലവിലെ ലിവര്‍പൂളിന് ഭാവി ഫൂട്ബോളിലേക്ക് എങ്ങനെ മുന്നേറണം എന്ന ആശയ കുഴപ്പം ഉണ്ട്.അത് മാറ്റുന്നതിന് വേണ്ടി ആണ് എഡ്വേർഡ്സിന്‍റെ വരവ്.
എഡ്വേർഡ്സ് മുമ്പ് ലിവർപൂളിൻ്റെ സ്പോർട്സ് ഡയറക്ടറായിരുന്നു, ക്ലബ്ബിൻ്റെ റിക്രൂട്ട്മെൻ്റ് തന്ത്രം മാറ്റിമറിച്ചതിലും 2015 ൽ മാനേജരുടെ റോളിലേക്ക് യൂര്‍ഗന്‍ ക്ലോപ്പിനെ കൊണ്ട് വന്നതും അദ്ദേഹം തന്നെ ആയിരുന്നു.2022-ൽ അദ്ദേഹം ക്ലബ് വിട്ടു.അദ്ദേഹം ഇപ്പോള്‍ മടങ്ങി വരുന്നത് പൂര്‍വാധികം ശക്തിയോടെ ആണ്.ക്ലോപ്പ് ലിവർപൂൾ വിട്ടതിനുശേഷം ഫുട്ബോൾ ഓപ്പറേഷൻസ് ടീമിനെ പുനർനിർമ്മിക്കുന്നതിനുള്ള ചുമതല അദ്ദേഹത്തിനായിരിക്കും. അതിനാല്‍ കൂടുതല്‍ സമ്മര്‍ദം അദ്ദേഹത്തിന് ഈ സ്പെലില്‍ പ്രതീക്ഷിക്കാം.44-കാരനായ എഡ്വേർഡ് വിടവാങ്ങിയതിന് ശേഷം ജൂലിയൻ വാർഡും ജോർഗ് ഷ്മാഡ്‌കെയും സ്‌പോർട്‌സ് ഡയറക്‌ടറുടെ റോളിൽ ആന്‍ഫീല്‍ഡിലേക്ക് വന്നു എങ്കിലും 12 മാസത്തിൽ താഴെ മാത്രമേ അവര്‍ അവിടെ പ്രവര്‍ത്തിച്ചുള്ളൂ.