ഗോള്‍ കീപ്പര്‍ എഡേഴ്സൺ ഒരു മാസം പുറത്ത് ഇരിക്കും ; അങ്കലാപ്പില്‍ സിറ്റിയും ബ്രസീലും
മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്‌സന്‍റെ പരിക്ക് അല്പം ഗൌരവം ഉള്ളതാണ്.ഇംഗ്ലണ്ടിനും സ്‌പെയിനിനുമെതിരായ ബ്രസീലിൻ്റെ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങളിൽ നിന്ന് പേശി പ്രശ്‌നത്തെ തുടർന്ന് താരം ടീമില്‍ നിന്നും പുറത്തായി.എഡേഴ്സൻ്റെ വലതുകാലിന് റെക്‌റ്റസ് ഫെമോറിസ് മസ്‌കുലാർ പരിക്ക് പറ്റിയിട്ടുണ്ടെന്നും മൂന്ന് മുതൽ നാല് ആഴ്ച വരെ ടീമിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നും ഒഫീഷ്യല്‍ റിപ്പോര്‍ട്ട് വന്നു കഴിഞ്ഞു.
മാർച്ച് 31-ന് സഹ ടൈറ്റിൽ-ചേസർമാരായ ആഴ്‌സണലുമായുള്ള അവരുടെ പ്രീമിയർ ലീഗ് മത്സരത്തില്‍ കളിക്കാനും ഏഡര്‍സണ്‍ ഉണ്ടാകില്ല.ഞായറാഴ്ച നടന്ന മല്‍സരത്തില്‍ ലിവർപൂൾ സ്‌ട്രൈക്കർ ഡാർവിൻ ന്യൂനസുമായി കൂട്ടിയിടിച്ചാണ് 30 കാരനായ ബ്രസീൽ താരത്തിന് പരിക്കേറ്റത്.പുതിയ പരിശീലകനായ ഡോറിവൽ ജൂനിയറിന് കീഴിൽ ബ്രസീൽ, മാർച്ച് 23 ന് വെംബ്ലിയിൽ ഇംഗ്ലണ്ടിനെയും മൂന്ന് ദിവസത്തിന് ശേഷം മാഡ്രിഡിൽ സ്പെയിനിനെയും നേരിടും. ലിവർപൂൾ ഗോൾകീപ്പർ ആലിസൺ ഇല്ലാതെ ബ്രസീൽ കളിക്കുന്നതിനാൽ എഡേഴ്സനെ രണ്ട് മത്സരങ്ങളിലും കലിപ്പിക്കാന്‍ ആയിരുന്നു മാനേജര്‍ പദ്ധതി ഇട്ടിരുന്നത്.