പഞ്ചാബുമായി സമനില ; പ്ലേ ഓഫ് യോഗ്യത നേടി ഗോവ എഫ്സി
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്സിക്കെതിരെ 3-3 സമനില നേടി.ഒരു പോയിന്റ് ആണ് എങ്കിലും അതോടെ എഫ്സി ഗോവ 2023-24 ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ഐഎസ്എൽ) പ്ലേ ഓഫിലേക്ക് യോഗ്യത നേടി.ഇരു ടീമുകള്‍ക്കും ജയിക്കാന്‍ കഴിഞ്ഞില്ല എങ്കിലും മൊത്തത്തില്‍ ആറ് ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ വളരെ മികച്ച അന്തരീക്ഷം ആണ് കാണികള്‍ ഒരുക്കിയത്.
ആദ്യ പകുതിയില്‍ പഞ്ചാണ് പ്രതിരോധത്തിനെ നോക്കൂ കുതി ആക്കി കൊണ്ട് ഗോവ മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.18 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് കാൾ മക്ഹൂഗ് സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചടിച്ച പഞ്ചാബ് സ്കോര്‍ 2-1 എന്ന നിലയിലേക്ക് മാറ്റി എടുത്തു.വിൽമർ ജോർദാൻ ഗിൽ,ലൂക്കാ മജ്സെൻ എന്നിവരുടെ തുടര്‍ച്ചയായ ഗോളുകള്‍ അവര്‍ക്ക് ലീഡ് നേടി കൊടുത്തു.അപ്പോള്‍ തന്നെ ഗോവന്‍ മറുപടി വന്നു – ഇത്തവണ അത് നോഹ സദൗയിലൂടെയായിരുന്നു എന്നു മാത്രം.90 മിനുട്ടും നിരന്തരം പോരാടിയ ഇരു ടീമുകളും ഓരോ ഗോള്‍ കൂടി സ്കോര്‍ബോര്‍ഡില്‍ ചേര്ത്തത്തിന് ശേഷം കൈ കൊടുത്തു പിരിഞ്ഞു.