ചാമ്പ്യന്‍സ് ലീഗ് തിരിച്ചുവരവ് ഗംഭീരം ആക്കാന്‍ ഗണേര്‍സ് !!!!!
ചാമ്പ്യൻസ് ലീഗിൽ ഒരു ഗംഭീര തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തില്‍ ആണ് ആഴ്സണല്‍ ടീം.ഇന്ന് നടക്കാന്‍ പോകുന്ന പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് ആയ പോര്‍ട്ടോക്കെതിരെ രണ്ടാം ലെഗിന് തയ്യാര്‍ എടുക്കുകയാണ് ഗണേര്‍സ്.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് എത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.
പോര്‍ട്ടോ ഹോമില്‍ വെച്ച് നടന്ന ആദ്യ മല്‍സരത്തില്‍ ഒരു ഗോളിന് ആഴ്സണല്‍ പരാജയപ്പെട്ടിരുന്നു.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ഒരു മികച്ച പ്രകടനം പുറത്തെടുത്തത് ആദ്യ നിമിഷങ്ങളില്‍ തന്നെ ലീഡ് നേടാന്‍ ആയിരിയ്ക്കും ആഴ്സണലിന്റെ പദ്ധതി.ഇന്നതെ മല്‍സരത്തില്‍ പോര്‍ട്ടോ ബസ് പാര്‍ക്ക് ചെയ്തു കളിയ്ക്കാന്‍ ആണ് സാധ്യത എന്നു ആഴ്സണല്‍ ടീം കരുത്തുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.പോര്‍ട്ടോ 90 മിനുട്ടിമ് ഡിഫന്‍സീവ് ആയി കളിക്കും എന്നും അത് നേരിടാന്‍ തങ്ങള്‍ 100 ശതമാനം സജ്ജര്‍ ആണ് എന്നും ടീം ക്യാപ്റ്റന്‍ ഓഡിഗാര്‍ഡ് മല്‍സരത്തിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു.