ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലക്ഷ്യം വെച്ച് ബാഴ്സലോണ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചാമ്പ്യൻസ് ലീഗിൽ ക്വാര്‍ട്ടര്‍ യോഗ്യത നേടാനുള്ള പോരാട്ടത്തില്‍ ആണ് ബാഴ്സലോണ.ഇന്ന് നടക്കുന്ന രണ്ടാം ലെഗ് പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ബാഴ്സ നാപൊളിയെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.തങ്ങളുടെ ഹോം ഗ്രൌണ്ടില്‍ ആണ് മല്‍സരം എന്നത് ബാഴ്സക്ക് മാനസിക ബലം നല്കുന്നു.
ഇതിന് മുന്നേ നടന്ന ആദ്യ ലെഗില്‍ നാപൊളിയെ വട്ടം ചുറ്റിക്കാന്‍ ബാഴ്സക്ക് കഴിഞ്ഞു.അന്ന് ഇരു ടീമുകളും ഓരോ ഗോള്‍ സമനിലയില്‍ പിരിഞ്ഞു എങ്കിലും അന്നത്തെ മല്‍സരത്തില്‍ ഉടനീളം മികച്ച പ്രകടനം ആണ് ബാഴ്സ പുറത്ത് എടുത്തത്.ഒരു നിമിഷത്തെ പിഴവില്‍ ആണ് നാപൊളി സ്കോര്‍ സമനിലയില്‍ ആക്കിയത്.എന്നാല്‍ ഇന്നതെ മല്‍സരത്തില്‍ ബാഴ്സ അല്പം പരുങ്ങലോടെ ആയിരിയ്ക്കും കളിയ്ക്കാന്‍ ഇറങ്ങുന്നത്.എന്തെന്നാല്‍ മിഡ്ഫീല്‍ഡില്‍ പെഡ്രി,ഡി യോങ് എന്നിവര്‍ ഇല്ലാതെ കളിക്കുന്നതില്‍ പിച്ചില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കറ്റാലന്‍ ക്ലബ് ഏറെ പാടുപ്പെടും.ഫോമില്‍ ഉള്ള ലമായിന്‍ യമാല്‍ ആണ് നിലവില്‍ ബാഴ്സയുടെ തുറുപ്പ് ചീട്ട്.