ഐഎസ്എല്‍ കാമ്പെയിനിലെ ആദ്യ ജയം നേടി ഹൈദരാബാദ് എഫ്‌സി
ഇന്ന് രാത്രി ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ 1-0 ന് പരാജയപ്പെടുത്തി കാമ്പെയ്‌നിലെ ആദ്യ വിജയം ഉറപ്പിച്ചു ഹൈദരാബാദ് എഫ്‌സി.തങ്‌ബോയ് സിംഗ്ടോ പരിശീലിപ്പിക്കുന്ന ടീം ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയം വിട്ടത് ആനന്ദ നൃത്യം ചവിട്ടിയാണ്.
ലീഗ് പട്ടികയിലെ ഏറ്റവും ദുര്‍ഭലര്‍ ആയ ടീമുകള്‍ ഏറ്റുമുട്ടിയ മല്‍സരത്തില്‍ തുടക്കം മുതല്‍ക്ക് തന്നെ അനേകം അവസരങ്ങള്‍ ലഭിച്ചിരുന്നു.എന്നാല്‍ അത് ഒന്നും വലയില്‍ എത്തിക്കാന്‍ പോന്ന പാടവം രണ്ടു ടീമിലെ താരങ്ങള്ക്കും ഉണ്ടായിരുന്നില്ല.ഒടുവില്‍ സമനിലയിലേക്ക് പോകും എന്നു തോന്നിച്ച മല്‍സരത്തില്‍ വന്‍ വഴിത്തിരിവ് നല്കി കൊണ്ട് 89 ആം മിനുട്ടില്‍ സജാദ് പറായ് വിജയ ഗോള്‍ നേടി.അധികസമയത്ത് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ടു ഹൈദരാബാദ് താരം റാഫി പിച്ചില്‍ നിന്നും ഇറങ്ങി പോയി എങ്കിലും ആദ്യ വിജയം നേടിയ ആനന്ദ ലഹരിയില്‍ ആയിരുന്നു അവര്‍.ഏപ്രിൽ ഒന്നിന് മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ഹൈദരാബാദ് എഫ്‌സിയുടെ അടുത്ത മത്സരം.






































