ധർമ്മശാലയിലും രക്ഷ ഇല്ല ; ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തരിപ്പണം ആക്കി ഇന്ത്യ
തൻ്റെ 100-ാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്രൻ അശ്വിൻ, ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരുടെ കാലന്‍ ആയ മല്‍സരത്തില്‍ അഞ്ചാം ടെസ്ട് മല്‍സരത്തില്‍ ജയം നേടി ഇന്ത്യ. അവസാന അധ്യായത്തിൽ ഒരു ഇന്നിങ്സിനും 64 റൺസിനും ആണ് ഇന്ത്യ ജയം നേടിയത്.’ബാസ്ബോൾ’ കാലഘട്ടത്തിലെ ഏറ്റവും വലിയ തോല്‍വി ആണ് ഇംഗ്ലണ്ട് നേടിയിരിക്കുന്നത്.പരമ്പര ഇന്ത്യ 4- 1 നു സ്വന്തം ആക്കി.
മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യ നാല് റണ്‍സ് കൂട്ടി ചേര്‍ക്കുംബോഴേക്കും ഓള്‍ ഔട്ട് ആയി.259 റണ്‍സ് ട്രെയിലില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് ടീം രണ്ടാം ഇന്നിംഗ്സില്‍ ഉച്ചകഴിഞ്ഞ് സെഷൻ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 195 റൺസിന് പുറത്തായി.ഒന്നു പൊരുതി നില്ക്കാന്‍ പോലും കൂട്ടിന് ആളെ കിട്ടാതെ വന്ന റൂട്ട് (84 റണ്‍സ് ) മാത്രം ആണ് അവരുടെ നിരയില്‍ അല്പം എങ്കിലും ബോധത്തോടെ ബാറ്റ് വീശിയത്.ആശ്വിനേ കൂടാതെ ബുമ്ര,കുല്‍ഡീപ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.ആദ്യ ഇന്നിംഗ്സില്‍ മികച്ച ബോളിങ് ഫിഗര്‍ കാഴ്ചവെച്ച കുല്‍ദീപ് ആണ് മാന്‍ ഓഫ് ദി മാച്ച്.മാന്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത് യുവ താരം ആയ ഓപ്പണിങ് ബാറ്റ്സ്മാന്‍ യശസ്വി ജൈസ്വാള്‍ ആണ്.