EPL 2022 European Football Foot Ball International Football Top News transfer news

നാപ്പോളിയെ സ്വന്തം തട്ടകത്തില്‍ ഇട്ട് പൂട്ടി ടോറിനോ

March 9, 2024

നാപ്പോളിയെ സ്വന്തം തട്ടകത്തില്‍ ഇട്ട് പൂട്ടി ടോറിനോ

നാപൊളിയുടെ സീരി എ ഭാഗ്യം  ഇന്നതെ മല്‍സരത്തില്‍  എന്ത് ചെയ്തിട്ടും മാറാതെ തുടരുന്നു.വെള്ളിയാഴ്ച നടന്ന സീരി എ പോരാട്ടത്തിൽ നാപോളിക്ക് സ്വന്തം തട്ടകത്തിൽ ടോറിനോയോട് 1-1 സമനില വഴങ്ങേണ്ടി വന്നു.മത്സരത്തിൽ നേരത്തെ നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയതിന് നാപൊളി താരങ്ങള്‍ സ്വയം പഴിക്കുന്നുണ്ടാകും.

 

മരിയോ റൂയി നൽകിയ ക്രോസ് സമർത്ഥമായി വഴിതിരിച്ചുവിട്ടുകൊണ്ട് 61-ാം മിനിറ്റിൽ ക്വാറത്‌സ്‌ഖേലിയ സീസണിലെ തൻ്റെ പത്താം ലീഗ് ഗോൾ നേടി.ലീഡ് നേടിയ നാപൊളിയുടെ ആഹ്ളാദം വളരെ നേരം നീണ്ടില്ല.മൂന്നു മിനിറ്റിനുശേഷം ടോറിനോയുടെ പകരക്കാരനായി കളിയ്ക്കാന്‍ ഇറങ്ങിയ  സനാബ്രിയ ഒരു ബൈസിക്കിൾ കിക്കിലൂടെ സമനില പിടിച്ചു.ഗോൾകീപ്പർ അലക്സ് മെററ്റിൻ്റെ ശ്രമങ്ങൾക്കിടയിലും പന്ത് വലയുടെ മേൽക്കൂരയില്‍ ചെന്ന് പതിച്ചു.സമനിലയോടെ ലീഗ് പട്ടികയില്‍ നാപൊളി ടീം ഏഴാം സ്ഥാനത്ത് തുടരുന്നു.ചാമ്പ്യൻസ് ലീഗ് റൗണ്ട്-16 ടൈയുടെ രണ്ടാം പാദത്തിൽ ബാഴ്‌സലോണയെ നേരിടാനാണ് നാപ്പോളിയുടെ അടുത്ത ലക്ഷ്യം.ഇന്നതെ മല്‍സരത്തില്‍ ഉണ്ടായത് അവരുടെ ടീം കാമ്പിലെ സമാധാനം നഷ്ട്ടപ്പെടുത്തിയിട്ടുണ്ടാകും എന്നത് തീര്‍ച്ച.

Leave a comment