EPL 2022 European Football Foot Ball International Football Top News transfer news

പേരിനു ചാമ്പ്യൻസ് ലീഗില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യം ഇല്ല – ആംഗെ പോസ്റ്റെകോഗ്ലോ

March 9, 2024

പേരിനു ചാമ്പ്യൻസ് ലീഗില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യം ഇല്ല – ആംഗെ പോസ്റ്റെകോഗ്ലോ

ടോട്ടന്‍ഹാം ഒരു പുതിയ ടീം എന്ന നിലയില്‍ പല ഉയരങ്ങള്‍ താണ്ടും എന്നും , എന്നാല്‍ അത് ഒരിയ്ക്കലും ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയോ ഇല്ലയോ എന്ന മാനദണ്ഡത്തില്‍ ആവരുത് എന്നും മാനേജര്‍ ആംഗെ പോസ്റ്റെകോഗ്ലോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.നിലവില്‍ ടോട്ടന്‍ഹാം അഞ്ചാം സ്ഥാനത്ത് ആണ് ഉള്ളത്.ടോപ് ഫോറില്‍ ഫീനിഷ് ചെയ്യുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്കുമ്പോള്‍ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

 

‘ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുക എന്നതിന് വലിയ കാര്യം ഒന്നും ഇല്ല.കഴിഞ്ഞ സീസണില്‍ ന്യൂ കാസിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും യോഗ്യത നേടി.എന്നിട്ട് വലിയ പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.അത് പോലെ ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.എന്‍റെ ആദ്യത്തെ ലക്ഷ്യം ടീമിനെ ശക്തമായി നിര്‍മിക്കുക എന്നതാണ്.അത് കഴിഞ്ഞ് വേണം വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നത് ആരംഭിക്കാന്‍.ചാമ്പ്യന്‍സ് ലീഗ് പോലുള്ള മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടി മാത്രം യോഗ്യത നേടുന്നതില്‍ എന്ത് ശ്രേഷ്ട്ടം ആണ് ഉള്ളത്.”ആംഗെ പോസ്റ്റെകോഗ്ലോ നല്കിയ പ്രെസ്സ് മീറ്റിലെ പ്രസ്താവനകൾ ആണിത്.

Leave a comment