ലാലിഗയില്‍ പോയിന്റ് നില മെച്ചപ്പെടുത്താന്‍ ബാഴ്സലോണ
തങ്ങളുടെ ഹോം ഗ്രൌണ്ട് ആയ ഒളിമ്പിക് ലൂയിസ് സ്റ്റേഡിയത്തിലേക്ക് മല്ലോർക്കയെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങി ബാഴ്സ.കഴിഞ്ഞ മല്‍സരത്തില്‍ അത്ലറ്റിക്ക് ബിലിബാവോക്കെതിരെ സമനില നേടിയത്തിന്റെ ക്ഷീണത്തില്‍ ആണ് സാവിയും കൂട്ടരും.ഇന്ന് ജയം നേടി റയലുമായുള്ള ലീഡ് അഞ്ചാക്കി കുറക്കാനുള്ള ലക്ഷ്യത്തില്‍ ആണ് കറ്റാലന്‍ ടീം.
ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.കഴിഞ്ഞ തവണ ഈ രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു.ഇന്നതെ മല്‍സരത്തില്‍ മേല്‍ക്കൈ ബാഴ്സക്ക് ആണ് എങ്കിലും അവരുടെ പ്രകടനത്തെ പ്രവചിക്കുക അസാധ്യം ആയിരിക്കുന്നു.ഇത് കൂടാതെ കഴിഞ്ഞ മല്‍സരത്തില്‍ പരിക്ക് ഏറ്റ പെഡ്രി,ഡി യോങ് എന്നിവര്‍ ഇന്ന് കളിക്കില്ല.കഴിഞ്ഞ മല്‍സരത്തില്‍ യെല്ലോ കാര്‍ഡ് ലഭിച്ച അറൂഹോയുടെ സേവനവും ഇന്ന് ക്ലബിന് ലഭിക്കുകയില്ല.പരിക്ക് കഴിഞ്ഞു ഫെറാണ് ടോറസ് മടങ്ങി എത്തുന്നത് മുന്നേറ്റ നിരയെ കൂടുതല്‍ മൂര്‍ച്ചയുള്ളത് ആക്കും. ഫെർമിൻ ലോപ്പസ്, ലാമിൻ യമൽ, ഇനിഗോ മാർട്ടിനെസ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടും.