യൂറോപ്പ പ്രീ ക്വാര്‍ട്ടര്‍ ; എസി മിലാന്‍ – സ്ലാവിയ പ്രാഗ് പോരാട്ടം ഇന്ന്
യൂറോപ്പ ലീഗിൻ്റെ റൌണ്ട് ഓഫ് 16 മല്‍സരത്തില്‍ ഇന്ന് എസി മിലാന്‍ ചെക്ക് ടീമായ സ്ലാവിയ പ്രാഗിനെ നേരിടും.ആദ്യ ലെഗ് ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് സാന്‍ സിറോയില്‍ വെച്ച് അരങ്ങേറും.മാര്‍ച്ച് പതിനാലിന് രണ്ടാം പാദം സ്ലാവിയ പ്രാഗ് ഹോമില്‍ നടക്കും.
സീരി എ യില്‍ എസി മിലാന്‍ മൂന്നാം സ്ഥാനത്താണ്.നിലവിലെ സാഹചര്യത്തില്‍ അവര്‍ക്ക് ചിര വൈരികള്‍ ആയ ഇന്‍റര്‍ മിലാനെ കടത്തി വെട്ടി ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ഒരു സാധ്യതയും ഇല്ല.ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിനാല്‍ ഇനി ആകപ്പാടെ യൂറോപ്പയില്‍ മാത്രമേ അവര്‍ക്ക് പ്രതീക്ഷ ശേഷിക്കുന്നുള്ളൂ.ഇന്നതെ മല്‍സരത്തില്‍ ഒരു വലിയ ഗോള്‍ മാര്‍ജിനില്‍ ജയം നേടി കൊണ്ട് പ്രാഗിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ആണ് പിയൊളിയുടെ ലക്ഷ്യം.ഫൂട്ബോള്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഈ രണ്ടു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്.