റോബർട്ടോ ഡി സെർബി, തോമസ് ഫ്രാങ്ക്, ഗാരെത്ത് സൗത്ത്ഗേറ്റ് – ഇങ്ങനെ നീളുന്നു യുണൈറ്റഡിന്റെ ഭാവി മാനേജര്‍മാരുടെ ലിസ്റ്റ് !
മാഞ്ചസ്റ്റർ യുണൈറ്റഡിൽ എറിക് ടെൻ ഹാഗിൻ്റെ പിൻഗാമികളായി റോബർട്ടോ ഡി സെർബി, തോമസ് ഫ്രാങ്ക്, ഗാരെത്ത് സൗത്ത്ഗേറ്റ് എന്നിവരെ പുതിയ മാനേജ്മെന്റ് വിലയിരുത്തുന്നു.ടെന്‍ ഹാഗിനെ എന്തായാലും ഈ സമ്മറോടെ തന്നെ പറഞ്ചുവിടാന് ആണ് ക്ലബ് തീരുമാനം.അദ്ദേഹത്തിന് തങ്ങളുടെ പുതിയ പ്രൊജെക്റ്റിനെ യാഥാര്‍ഥ്യം ആക്കാന്‍ കഴിയും എന്നു പുതിയ യുണൈറ്റഡ് ഉടമ ജിം റാറ്റ്ക്ലിഫ് വിശ്വസിക്കുന്നില്ല.
ലിവർപൂൾ, ബയേൺ മ്യൂണിക്ക്, ബാഴ്സലോണ എന്നീ ക്ലബുകള്‍ തങ്ങള്‍ക്ക് പറ്റിയ പുതിയ മാനേജര്‍മാര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ആണ്.അതിനാല്‍ യുണൈറ്റഡ് തങ്ങളുടെ ലിസ്റ്റിലെ മാനേജര്‍മാരെ ഈ ക്ലബുകള്‍ ബന്ധപ്പെടുന്നതിനും മുന്‍പ് തന്നെ ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നു.പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്താണ് ബ്രൈട്ടന് എങ്കിലും ഫൂട്ബോളിലെ പുതിയ നൂതനമായ മാറ്റങ്ങള്‍ തന്റെ ടീമിലേക്ക് കൊണ്ട് വരാന്‍ ഡേ സെര്‍ബിക്ക് കഴിയും.അതിനാല്‍ ആണ് അദ്ദേഹത്തിനെ യുണൈറ്റഡ് ഷോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.അത് കഴിഞ്ഞ് നിലവിലെ ഇംഗ്ലണ്ട് മാനേജര്‍ സൌത്ത് ഗെയ്റ്റ് യൂറോ കഴിഞ്ഞാല്‍ ടീം വിടും.അദ്ദേഹത്തിന്റെ ഇതുവരെയുള്ള നാഷണല്‍ ടീമിലെ പ്രവര്‍ത്തനത്തിനും ജിം റാറ്റ്ക്ലിഫ്ഫ് ഒരു ആരാധകന് ആണ്.നിലവിലത്തെ ലിസ്റ്റിലെ അവസാനത്തെ പേര് ബ്രെൻ്റ്ഫോർഡിൻ്റെ മുഖ്യ പരിശീലകൻ ഫ്രാങ്ക് ആണ്.പിച്ചില്‍ ഉടനീളം 90 മിനുട്ടും ഹൈ വോള്‍ട്ടേജ് എനര്‍ജിയില്‍ കളിക്കുന്ന ടീമിനെ പരിശീലിപ്പിക്കുന്ന ഫ്രാങ്കിനും ഫൂട്ബോള്‍ ലോകത്ത് വലിയ പേര് ഉണ്ട്.