അനേകം ചര്‍ച്ചകള്‍ക്ക് ഒടുവില്‍ മാത്തിസ് ടെലിന്‍റെ കരാര്‍ മ്യൂണിക്ക് 2029 വരെ നീട്ടി
2029 സമ്മര്‍ വരെ മാത്തിസ് ടെൽ തങ്ങളുമായി കരാര്‍ നീട്ടിയതായി ബയേണ്‍ മ്യൂണിക്ക് പ്രഖ്യാപ്പിച്ചു.യുവ ഫ്രഞ്ച് ഫോർവേഡായ താരം 2022 ജൂലൈയിൽ സ്റ്റേഡ് റെന്നസിൽ നിന്നുമാണ് തന്‍റെ കരിയര്‍ ജര്‍മന്‍ ലീഗിലേക്ക് മാറ്റി സ്ഥാപ്പിച്ചത്.18 കാരനായ ടെൽ ബയേണിനായി 59 മത്സര മത്സരങ്ങൾ ഇത് വരെ കളിച്ചിട്ടുണ്ട്.അതില്‍ നിന്നും ഒന്‍പത് ഗോളുകള്‍ അദ്ദേഹം ടീമിന് വേണ്ടി നേടിയിട്ടുണ്ട്.
ഫ്രാന്‍സ് അണ്‍ഡര്‍ 21 ടീമിനായി ഇതുവരെ 31 മത്സരങ്ങളിൽ ഏഴ് ഗോള്‍ നേടാന്‍ താരത്തിനു കഴിഞ്ഞു.”ഈ കരാർ വിപുലീകരണം എനിക്ക് ഒരുപാട് സന്തോഷം നല്കുന്നു.പിച്ചിലും പുറത്തും ഞാൻ ബയേണിൽ ഇതിനകം ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. മ്യൂണിക്ക് എനിക്കും എൻ്റെ കുടുംബത്തിനും ഒരു വീടായി മാറിയിരിക്കുന്നു, ഇവിടുത്തെ ആരാധകര്‍ ആണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ചത്.അവര്‍ ഇല്ലാതെ കളിയ്ക്കാന്‍ എനിക്കു കഴിയില്ല.” കരാര്‍ നീട്ടിയതിന് ശേഷം അദ്ദേഹം ബയേണ്‍ മ്യൂണിക്ക് ടിവിയോട് പറഞ്ഞു.