റഫറിനെ അനാദരിച്ചതിന് ബെല്ലിംഗ്ഹാമിന് രണ്ട് ഗെയിം ലാലിഗ വിലക്ക്
വലൻസിയയിൽ റയൽ മാഡ്രിഡിൻ്റെ വിവാദമായ സമനില മല്‍സരത്തില്‍ റഫറിയോട് കയര്‍ത്തത്തിന് ഡ് ബെല്ലിംഗ്ഹാമിനേ രണ്ട് ലാലിഗ ഗെയിമുകളിൽ നിന്ന് വിലക്കിയതായി ലാലിഗ അറിയിച്ചു.റഫറി ജെസസ് ഗിൽ മാൻസാനോയുമായി ആണ് ജൂഡ് വാക്ക് വാദത്തില്‍ ഏര്‍പ്പെട്ടത്.ജൂഡ് ഹെഡ് ചെയ്ത പന്ത് ഗോള്‍ ആയി എങ്കിലും പന്ത് എയറില്‍ ഉള്ളപ്പോള്‍ തന്നെ അദ്ദേഹം വിസിലൂതി.
ക്ലബ്ബിന് 700 യൂറോയും കളിക്കാരന് 600 യൂറോയും പിഴയും നല്കിയിട്ടുണ്ട്.ഈ കേസിനെതിരെ റയല്‍ മാഡ്രിഡ് വളരെ ശക്തമായി വാദിച്ചു എങ്കിലും താരം കുറ്റക്കാരന്‍ അല്ല എന്നു തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.ഞായറാഴ്ച്ച സെൽറ്റ വിഗോയ്‌ക്കെതിരായ മാഡ്രിഡിൻ്റെ ലാലിഗ മല്‍സരവും മാർച്ച് 16 ന് ഒസാസുനക്കെതിരായ മല്‍സരത്തിലും ജൂഡിന് കളിയ്ക്കാന്‍ കഴിയില്ല.ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് റൗണ്ട് 16-ൽ അദ്ദേഹം മാഡ്രിഡിനായി കളിക്കും.ഈ സീസണിൽ ഇതിനകം രണ്ട് മഞ്ഞ കാര്‍ഡ് ലഭിച്ച ജൂഡിന് ഒരു യെല്ലോ കൂടി ലഭിച്ചാല്‍ ഒരു മല്‍സരം സസ്പെന്‍ഷന്‍ കൂടി ലഭിക്കും.