ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ; ലേപ്സിഗിനെ ബെർണബ്യൂവിലേക്ക് ക്ഷണിച്ച് റയല്‍ മാഡ്രിഡ്
ചാമ്പ്യന്‍സ് ലീഗിന്റെ കിരീടം വെക്കാത്ത രാജാക്കന്മാര് ആയ റയല്‍ മാഡ്രിഡ് ഇന്ന് തങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പൊറിനായി ഇറങ്ങും.ജര്‍മന്‍ ക്ലബ് ആയ ലേപ്സിഗ് ആണ് അവരുടെ എതിരാളികള്‍.ആദ്യ പാദത്തില്‍ ഒരു ഗോളിന് ജയം നേടാന്‍ റയലിന് കഴിഞ്ഞിരുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ബെർണബ്യൂവിൽ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.
നിലവില്‍ റയലിന് ചില കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്.അതിലെ പ്രധാന വിഷയം മല്‍സരങ്ങളുടെ തുടക്ക നിമിഷങ്ങളില്‍ അനാവശ്യ ഗോള്‍ വഴങ്ങുക എന്നതാണ്. വലന്‍സിയക്കെതിരെ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം വിജയത്തിന്റെ പടി വാതിലില്‍ വരെ എത്താന്‍ അവര്‍ക്ക് കഴിഞ്ഞു.റഫറിയുടെ പിഴവ് മൂലം ആണ് അന്ന് അവര്‍ക്ക് ഒരു വിജയം റെജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയത്.റഫറിയുടെ ഈ പിഴവ് ഒഴിച്ചാല്‍ റയല്‍ ചില നിമിഷങ്ങളില്‍ അലസമായി കളിക്കുന്നത് അന്‍സലോട്ടിക്ക് ഏറെ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നുണ്ട്.പ്രതിരോധത്തില്‍ അലാബ,മിലിട്ടാവോ,കോര്‍ട്ട്വ എന്നിവര്‍ ഇല്ലാതെ ആണ് റയല്‍ കളിക്കുന്നത്.അതിനാല്‍ നോക്കൌട്ട് മല്‍സരങ്ങളില്‍ ഈ പിഴവ് ആവര്‍ത്തിച്ചാല്‍ ഈ ചാമ്പ്യന്‍സ് ലീഗ് സീസണ് തന്നെ റയലിന് നഷ്ടം ആയേക്കും.