ക്ലബ്ബിനെ കുറിച്ച് പ്രസിഡന്‍റ് ആരാധകരോട് സത്യം പറയണമെന്ന് ജെറാർഡ് പിക്വെ
ബാഴ്‌സലോണ ഇതിഹാസം ജെറാർഡ് പിക്വെ പിന്തുണക്കാരെ കബളിപ്പിക്കുന്നതിനെതിരെ ക്ലബ്ബിന് മുന്നറിയിപ്പ് നൽകുകയും അവരുടെ സാഹചര്യത്തെക്കുറിച്ച് തുറന്നതും സുതാര്യവുമായിരിക്കാനും ക്ലബ്ബിനോട് അഭ്യര്‍ഥിച്ചു.ബാഴ്‌സയുടെ ലാലിഗ ഏർപ്പെടുത്തിയ വാർഷിക ചെലവ് പരിധിയായ 204 മില്യൺ ഡോളറിനേക്കാൾ കൂടുതലാണ് ബാഴ്സയുടെ നിലവിലെ സാലറി കാപ്.ഇത് മൂലം പുതിയ താരങ്ങളെ സൈന്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നു മാത്രം അല്ല നിലവിലെ പല താരങ്ങളെ വില്‍ക്കാനും ക്ലബ് നിര്‍ബന്ധിതര്‍ ആയേക്കും.
“”ആരാധകർ സത്യസന്ധതയും സുതാര്യതയും ആഗ്രഹിക്കുന്നു.യാഥാർത്ഥ്യം കഠിനമാണെങ്കിൽ, അത് പറയുക. നിങ്ങൾ സത്യം മറച്ചു വെച്ച് നുണ പറയുമ്പോള്‍ അത് കണ്ണും പൂട്ടി വിശ്വസിക്കാനെ ആരാധകര്‍ക്കും സോസിയോസിനും (ക്ലബ് ഉടമകള്‍) വേണ്ടത്.എന്നാല്‍ നിങ്ങള്‍ അത് ചെയ്യാതെ നമ്മള്‍ ചാമ്പ്യന്‍സ് ലീഗ് നേടും എന്നും സൂപ്പര്‍ സ്റ്റാറുകളെ കൊണ്ട് വരും എന്നും പറയുന്നത് വലിയ തെറ്റ് ആണ്.”മുൻ ബാർസയുടെ സെൻ്റർ ബാക്ക് ഇബായ് ലാനോസിൻ്റെ ട്വിച്ച് ചാനലിൽ പറഞ്ഞു.