സിറ്റിയെ ഒരു കണ്ണാടിയായി ഉപയോഗിക്കണമെന്ന് പുതിയ ക്ലബ് ഉടമയോട് കാസെമിറോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇംഗ്ലീഷ് ഫുട്ബോളിൻ്റെ നെറുകയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒരു കണ്ണാടിയായി ഉപയോഗിക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോ പറഞ്ഞു.ഞായറാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് ഏറ്റ പരാജയത്തിന് ശേഷം ആണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ഇത് വെളിപ്പെടുത്തിയത്.സർ ജിം റാറ്റ്ക്ലിഫ് ക്ലബിന്‍റെ ചുമതല ഏറ്റെടുത്തത്തിന് ശേഷം നടന്ന ആദ്യത്തെ മാഞ്ചസ്റ്റര്‍ ഡെര്‍ബി ആണിത്.
“ഈ ക്ലബിന്‍റെ ഗതി മാറ്റാന്‍ പുതിയ ആളുകള്‍ വരുന്നു എന്നത് തികച്ചും സന്തോഷം തരുന്ന കാര്യം ആണ്.അവരോട് എനിക്കു പറയാന്‍ ഉള്ളത് നമ്മുടെ മുന്നില്‍ കണ്ണാടി പോലെ സിറ്റി കളിച്ചു വരുന്നു.അവര്‍ എങ്ങനെ ഈ ക്ലബിനെ പൊന്തിച്ച് കൊണ്ട് വന്നു എന്നത് തികച്ചും അസാധ്യമായ ഒരു കാര്യം ആണ്.” കസമീരോ വെളിപ്പെടുത്തി.ഇനിയോസ് കമ്പനി നിലവിലെ താരങ്ങളെ എല്ലാവാരെയും ക്ലബില്‍ നിന്ന് പുറത്ത് ആക്കാതെ ഇരിക്കട്ടെ എന്നും അദ്ദേഹം അതേ അഭിമുഖത്തില്‍ തന്നെ തന്‍റെ ആഗ്രഹം പ്രകടം ആക്കുകയും ചെയ്തു.