EPL 2022 European Football Foot Ball International Football Top News transfer news

മ്യൂണിക്കിന് സമനിലകുരുക്ക് ; ജര്‍മന്‍ ബുണ്ടസ്ലിഗ ബയേണില്‍ നിന്നു അകലുന്നു

March 2, 2024

മ്യൂണിക്കിന് സമനിലകുരുക്ക് ; ജര്‍മന്‍ ബുണ്ടസ്ലിഗ ബയേണില്‍ നിന്നു അകലുന്നു

ഓരോ മല്‍സരങ്ങള്‍ കഴിയുംതോറും ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ ബുണ്ടസ്ലിഗയിലെ അടി കൂടുതല്‍ പിഴച്ചു കൊണ്ടിരിക്കുകയാണ്.ഇന്നലെ നടന്ന മല്‍സരത്തില്‍ അവര്‍ സമനില കുരുക്കില്‍ അകപ്പെട്ടു.അതും കഴിഞ്ഞ അഞ്ചു മല്‍സരത്തില്‍ ഒരു ജയം പോലും നേടാന്‍ ആകാതെ നില്‍ക്കുന്ന ഫ്രെയിബര്‍ഗിനെതിരെ ആണ്.നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു വീതം ഗോളുകള്‍ നേടി.

 

അടുത്ത മല്‍സരത്തില്‍ ലാസിയോക്കെതിരെ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ റൌണ്ടില്‍ ഏറ്റുമുട്ടാനുള്ള മ്യൂണിക്കിന് ഇന്നലെ നടന്ന മല്‍സരം വളരെ അധികം നിരാശ സമ്മാനിക്കുന്നു. ഒരു ഗോളിന് പിന്നില്‍ ആണവര്‍.ഇന്നലെ നടന്ന മല്‍സരത്തില്‍ 12 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ഫ്രെയിബര്‍ഗിന് ക്രിസ്റ്റ്യൻ ഗുണ്ടർ ലീഡ് നേടി കൊടുത്തു.അതിനു ശേഷം പ്രകടനം മെച്ചപ്പെടുത്തിയ മ്യൂണിക്ക് രണ്ടു ഗോള്‍ മടക്കി.മാത്തിസ് ടെൽ, ജമാൽ മുസിയാല എന്നിവര്‍ ആയിരുന്നു സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയത്.വിജയം ഉറപ്പിച്ച മട്ടില്‍ ആയിരുന്നു മ്യൂണിക്ക് ശേഷമുള്ള നിമിഷങ്ങളില്‍ കളിച്ചു വന്നത്.എന്നാല്‍ 87 ആം മിനുട്ടില്‍ ലൂക്കാസ് ഹോളർ ഒരു മികച്ച ഫിനിഷിലൂടെ മ്യൂണിക്കിന്റെ മൂന്നു പോയിന്‍റ് എന്ന സ്വപ്നത്തിന് മേല്‍ ആണിയടിച്ചു.

Leave a comment