ബുണ്ടസ്ലിഗയില്‍ സ്ഥിരത കണ്ടെത്താനാകാതെ പാടുപ്പെടുന്ന ബോറൂസിയ
രണ്ട് ക്രൊയേഷ്യൻ മാനേജർമാർ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ന് ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ നടക്കാന്‍ പോകുന്നു.ഇന്ന് ഇന്ത്യന്‍ സമയം എട്ട് മണിക്ക് നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ യൂണിയൻ ബെർലിനും ബൊറൂസിയ ഡോർട്ട്മുണ്ടും പരസ്പരം പോരിന് ഇറങ്ങും.യൂണിയന്‍ ബെര്‍ലിന്‍ ഹോം ഗ്രൌണ്ട് ആയ ആള്‍ട്ടെ ഫോർസ്റ്റെറിയില്‍ വെച്ചാണ് കിക്കോഫ്.
ഡോര്‍ട്ടുമുണ്ട് മാനേജര്‍ എഡിൻ ടെർസിക്കിന് നിലവില്‍ അതീവ സമ്മര്‍ദം ആണ് തലക്ക് മുകളില്‍ ഉള്ളത്.ബുണ്ടസ്ലിഗയില്‍ പല പുത്തന്‍ ടീമുകളും ഫോമിലേക്ക് ഉയര്‍ന്നു വരുന്നുണ്ട് എങ്കിലും ബോറൂസിയയുടെ പോക്ക് മാത്രം പിന്നോട്ട് ആണ്.ഇത് കൂടാതെ തീരെ സ്ഥിരത ടീമിന് ഇല്ല എന്ന ചീത്ത പേരും നിലവിലെ മാനേജര്‍ക്ക് ലഭിക്കുന്നുണ്ട്.മറുവശത്ത് ബെര്‍ലിന്‍ മാനേജര്‍ നെനാദ് ബിജെലിക്ക എത്തി മാസങ്ങള്‍ക്ക് ശേഷം തന്നെ ടീമിനെ പതിയെ ഫോമിലേക്ക് ഉയര്‍ത്തുന്നുണ്ട്.ഈ രണ്ടു ടീമുകള്‍ ഇതിന് മുന്നേ ബുണ്ടസ്ലിഗയില്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബോറൂസിയ ജയം നേടിയിരുന്നു.എന്നാല്‍ അന്നത്തെ ടീം അല്ല ഇപ്പോള്‍ മഞ്ഞപ്പട നേരിടാന്‍ പോകുന്ന ഈ യൂണിയന്‍ ബെര്‍ലിന്‍ ടീം.