സീ എ യില്‍ ടോപ് ഫോറിലേക്കുള്ള പ്രയാണം തുടരാന്‍ റോമ
ഇറ്റാലിയന്‍ സീരി എ യില്‍ ഇന്ന് പരാജയ വഴിയില്‍ നിന്നും ടോപ് ഫോമിലേക്ക് മടങ്ങി എത്തിയ രണ്ടു ടീമുകള്‍ ഏറ്റുമുട്ടും.മോറീഞ്ഞോക്ക് ശേഷം റോമ വളരെ മികച്ച പ്രകടനം ആണ് കാഴ്ചവെക്കുന്നത്.നിലവില്‍ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്താണ് അവര്‍, ഈ ഫോം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞാല്‍ സീസണ് അവസാനിക്കുമ്പോള്‍ ടോപ് ഫോറില്‍ എത്താന്‍ റോമയ്ക്ക് സാധിയ്ക്കും.
ലീഗ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത് ആണ് എങ്കിലും കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ മൂന്നു ജയവും രണ്ടു സമനിലയും നേടി എടുത്ത മോന്സയാണ് ഇന്നതെ മല്‍സരത്തില്‍ റോമയുടെ എതിരാളി.ഇന്ത്യന്‍ സമയം പത്തര മണിക്ക് മോന്‍സ സ്റ്റേഡിയം ആയ സ്റ്റേഡിയോ ബ്രിയാൻ്റിയോയില് വെച്ചാണ് കിക്കോഫ്.സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത ഒരു ഗോളിന് റോമ ജയം നേടിയിരുന്നു.