ലാലിഗയില്‍ ജൈത്രയാത്ര തുടരാന്‍ റയല്‍ മാഡ്രിഡ്
യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന റയല്‍ മാഡ്രിഡ് ഇന്ന് ലാലിഗയില്‍ വലന്‍സിയ ടീമിനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് വലന്‍സിയയുടെ ഹോം ഗ്രൌണ്ട് ആയ മെസ്റ്റല്ല സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.ഈ സീസണില്‍ ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് റയല്‍ വലന്‍സിയന്‍ ടീമിനെ പരാജയപ്പെടുത്തിയിരുന്നു.
ഇന്നതെ മല്‍സരത്തില്‍ മാഡ്രിഡ് സൂപ്പര്‍സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ “ജൂഡ് ബെല്ലിങ്ഹാം” ടീമിലേക്ക് തിരികെ എത്തും എന്നത് അന്‍സലോട്ടിക്ക് ആശ്വാസം പകരുന്നു.കഴിഞ്ഞ മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ അഭാവം റയലിനെ വല്ലാതെ അലട്ടിയിരുന്നു.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും വേണ്ടത്ര അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ റയലിന് കഴിഞ്ഞിരുന്നില്ല.ഇന്നതെ മല്‍സരത്തില്‍ അദ്ദേഹം മടങ്ങി എത്തുന്നതോടെ അവസരങ്ങള്‍ മാത്രമല്ല റയലിന്റെ ആകപ്പാടെയുള്ള ഫിനിഷിങ്ങും ഏറെ മെച്ചപ്പെടും.