EPL 2022 European Football Foot Ball International Football Top News transfer news

ജനശ്രദ്ധ പിടിച്ചുപറ്റാത്ത “ലണ്ടന്‍ ഡെര്‍ബി ” ഇന്ന് അരങ്ങേറും

March 2, 2024

ജനശ്രദ്ധ പിടിച്ചുപറ്റാത്ത “ലണ്ടന്‍ ഡെര്‍ബി ” ഇന്ന് അരങ്ങേറും

രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ടോട്ടന്‍ഹാം ഹോട്‌സ്‌പർ പ്രീമിയര്‍ ലീഗ് റേസിലേക്ക് മടങ്ങി എത്തുന്നു.കഴിഞ്ഞ മല്‍സരത്തില്‍ വൂള്‍വ്സിനെതിരെ പരാജയപ്പെട്ടതിന്റെ നിരാശയില്‍ ആണ് ഈ ടോട്ടന്‍ഹാം ടീം.ടോപ് ഫോറില്‍ ഇടം നേടാനുള്ള ഒരു മികച്ച അവസരം ആയിരുന്നു അന്നത്തെ മല്‍സരത്തില്‍ ടോട്ടന്‍ഹാം താരങ്ങള്‍ നഷ്ട്ടപ്പെടുത്തിയത്.

Tottenham Hotspur's Pedro Porro celebrates scoring their first goal on January 5, 2024

 

ഇന്നതെ മല്‍സരത്തില്‍ ടോട്ടന്‍ഹാം നേരിടാന്‍ പോകുന്നത് അയല്‍ക്കാര്‍ ആയ ക്രിസ്റ്റൽ പാലസിനെ ആണ്.ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിന് ഇനിയുള്ള പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ പോയിന്റുകള്‍ നഷ്ട്ടപ്പെടുത്തി കൂടാ.രാജ്യാന്തര ഇടവേള കഴിഞ്ഞ് സണും , പരിക്കില്‍ നിന്നു മുക്തി നേടി മാഡിസണും തിരിച്ചെത്തിയതോടെ ടോട്ടന്‍ഹാമില്‍ ഒരു പുത്തന്‍ എനര്‍ജി വന്നിട്ടുണ്ട്.എന്നാല്‍ പ്രതിരോധത്തില്‍ പെഡ്രോ പോറോയും ഡെസ്റ്റിനി ഉഡോഗിയും പുറത്ത് ഇരിക്കുന്നത് മാനേജര്‍ ആങ്കെ പോസ്റ്റ്കോഗ്ലോക്ക് തിരിച്ചടി നല്കുന്നു.ഇന്ന് ഇന്ത്യന്‍ സമയം എട്ടര മണിക്ക് ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.

Leave a comment