പ്രീമിയര്‍ ലീഗ് പട്ടികയില്‍ പോയിന്റ് നില മെച്ചപ്പെടുത്താന്‍ ലിവര്‍പൂള്‍
ഈഎഫ്എല്‍ കപ്പ് നേടുകയും അത് കൂടാതെ എഫ് എ കപ്പ് ഫിഫ്ത് റൌണ്ട് മറികടക്കുകയും ചെയ്ത ലിവര്‍പൂള്‍ മികച്ച ഫോമില്‍ ആണ് കളിച്ചു വരുന്നത്.ചെല്‍സിക്കേതിരെ നടന്ന ഫൈനലില്‍ പല പ്രധാന താരങ്ങളും പരിക്ക് മൂലം കളിച്ചിരുന്നില്ല, എന്നിട്ടും അവസാനം വരെ പൊരുതിയ റെഡ്സ് എക്സ്ട്രാ ടൈമില്‍ നേടിയ ഗോളില്‍ വിജയം നേടി.
ഇന്ന് നടക്കാന്‍ പോകുന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റും ലിവര്‍പൂളും പരസ്പരം ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് കിക്കോഫ്.നോട്ടിങ് ഫോറസ്റ്റ് ഹോം ഗ്രൌണ്ട് ആയ സിറ്റി ഗ്രൌണ്ടില് വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇതിന് മുന്നേ പ്രീമിയര്‍ ലീഗ് സീസണില്‍ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത മൂന്നു ഗോളിന് ലിവര്‍പൂള്‍ ജയം നേടിയിരുന്നു.അന്നത്തെ അതേ ഫോം ഇന്നതെ മല്‍സരത്തിലും പുറത്ത് എടുക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ക്ലോപ്പും സംഘവും.