ബ്രെന്റ്ഫോര്‍ഡിനെ അവരുടെ മടയില്‍ ചെന്ന് നേരിടാന്‍ ചെല്‍സി
എഫ്എ കപ്പിലെ വിജയത്തിന്റെ ആലസ്യത്തില്‍ ചെല്‍സി ഇന്ന് പ്രീമിയര്‍ ലീഗില്‍ ബ്രെൻ്റ്ഫോർഡിനെതിരെ കളിയ്ക്കാന്‍ ഇറങ്ങും.ഇന്ന് ഇന്ത്യന്‍ സമയം എട്ടര മണിക്ക് ബ്രെന്റ്ഫോര്‍ഡ് ഹോം ഗ്രൌണ്ട് ആയ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.ഈ സീസണില്‍ ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് ചെല്‍സിയെ തോല്‍പ്പിക്കാന്‍ ബ്രെന്റ്ഫോര്‍ഡിന് കഴിഞ്ഞു.
ലിവർപൂളിനോട് എക്സ്ട്രാ ടൈമിൽ EFL കപ്പ് ഫൈനൽ തോൽവി ചെല്‍സിയുടെ കാമ്പില്‍ വലിയ വിഷാദം ആണ് വരുത്തിയിരിക്കുന്നത്.പല സുപ്രധാന താരങ്ങള്‍ക്ക് പരിക്ക് ഏറ്റിരുന്നു എങ്കിലും മല്‍സരത്തില്‍ തരകേടില്ലാത്ത പ്രകടനം പുറത്ത് എടുക്കാന്‍ ബ്ലൂസിന് കഴിഞ്ഞു.ഈഎഫ്എല്‍ കപ്പ് തോല്‍വിക്ക് ശേഷം എഫ് എ കപ്പില്‍ ചെല്‍സി അല്പ നേരം പരീക്ഷിക്കപ്പെട്ടതിന് ശേഷം തന്നെ ആണ് ജയം നേടിയത്.ഇന്നതെ മല്‍സരത്തില്‍ തന്റെ താരങ്ങളില്‍ നിന്നു കഴിഞ്ഞ മല്‍സരത്തിലെ പോലെ തന്നെ ഒരു മികച്ച പ്രകടനം മാനേജര്‍ പൊച്ചെട്ടീനോ പ്രതീക്ഷിക്കുന്നു.