ബാഴ്‌സലോണ ഗോൾകീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗനെ റാഞ്ചാന്‍ സൌദി ലീഗ്
സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ-ഇത്തിഹാദ് ബാഴ്‌സലോണ ഗോൾകീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റീഗനേ സൈന്‍ ചെയ്യുന്നതിന് വേണ്ടി ചര്‍ച്ച ആരംഭിച്ചതായി റിപ്പോര്‍ട്ട്.ക്ലോഡിയോ ബ്രാവോയുടെയും വിക്ടർ വാൽഡെസിൻ്റെയും പിൻഗാമിയായി 2014-ൽ ക്ലബില്‍ എത്തിയ ടെര്‍ സ്റ്റഗന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു ക്ലബ് ഇതിഹാസം ആയി മാറി.
പലപ്പോഴും സ്ഥിരത ഇല്ലാത്തതിന്റെ പേരില്‍ ആക്ഷേപ്പിക്കപ്പെട്ട താരം പിന്നീട് കൂടുതല്‍ ശക്തന്‍ ആയി തിരിച്ചുവന്നിട്ടുണ്ട്.കഴിഞ്ഞതിന്‍റെ മുന്‍ സീസണുകളില്‍ താരം സ്പാനിഷ് മാധ്യമങ്ങളില്‍ നിന്നു ഏറെ ക്രൂശിക്കപ്പെട്ടിട്ടുണ്ട്, അതിനൊക്കെ മറുപടി നല്കി കൊണ്ട് താരം കഴിഞ്ഞ സീസണില്‍ കരിയര്‍ പീക്ക് പ്രകടനം ആണ് കാഴ്ചവെച്ചത്.ഈ സീസണില്‍ താരത്തിനു പകരം ഇനാകി പീന്യ വന്നതോടെ ബാഴ്സയില്‍ ടെര്‍ സ്റ്റഗന്‍റെ സ്വാധീനം എത്രത്തോളം ആണ് എന്നു മനസിലാക്കാന്‍ സാധിച്ചു.ക്ലബ് നൂറു കൂട്ടം പ്രശനം നേരിടുന്ന ഈ സമയത്ത് ടെര്‍ സ്റ്റഗനെ ടീമില്‍ നിന്നും പറഞ്ചുവിടാന്‍ ഒരിയ്ക്കലും ബാഴ്സ മാനേജ്മെന്‍റ് തയ്യാര്‍ ആകില്ല.എന്നാല്‍ അറബി പണത്തിന് മേല്‍ പരുന്തും പറക്കില്ല എന്നത് കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ എല്ലാവരും കണ്ടതാണ്. അതിനാല്‍ ഒന്നും അസംഭവ്യം അല്ല.!!!