EPL 2022 European Football Foot Ball International Football Top News transfer news

അപ്പീല്‍ ഫലം കണ്ടു ; എവര്‍ട്ടന്‍ പെനാല്‍റ്റി പ്രീമിയര്‍ ലീഗ് ആറ് പോയിൻ്റായി കുറച്ചു

February 27, 2024

അപ്പീല്‍ ഫലം കണ്ടു ; എവര്‍ട്ടന്‍ പെനാല്‍റ്റി പ്രീമിയര്‍ ലീഗ് ആറ് പോയിൻ്റായി കുറച്ചു

പ്രീമിയർ ലീഗിൻ്റെ ലാഭ, സുസ്ഥിരത നിയമങ്ങൾ (പിഎസ്ആർ) ലംഘിച്ചതിന് എവർട്ടനു പത്ത് പോയിന്‍റ് പിഴ ലഭിച്ചിരുന്നു.ഈ സീസണില്‍ അവരുടെ പോയിന്റില്‍ നിന്നും ഇത്രയും സ്കോര്‍ പ്രീമിയര്‍ ലീഗ് കുറച്ചിരുന്നു.എന്നാല്‍ ഇതിനെതിരെ അപ്പോള്‍ തന്നെ എവര്‍ട്ടന്‍ അപ്പീല്‍ നല്കിയിരുന്നു.അതിനെ തുടര്‍ന്നു പത്തില്‍ നിന്നും കുറച്ച് പെനാല്‍റ്റി ആറാക്കിയതായി  വാര്‍ത്ത പ്രീമിയര്‍ ലീഗ് ക്ലബ് ഇന്നലെ പുറത്ത് വിട്ടു.

Everton sanction for financial breaches reduced to six points - ESPN

വിധിയെ സ്വാഗതം ചെയ്ത എവര്‍ട്ടന്‍ വിധിയിൽ സംതൃപ്തരാണെന്നും  പറഞ്ഞു.ഈ തീരുമാനം എവർട്ടനെ ലീഗ് ടേബിളിൽ 17-ാം സ്ഥാനത്ത് നിന്ന് 15-ാം സ്ഥാനത്തേക്ക് കയറ്റി വിട്ടിട്ടുണ്ട്. തരംതാഴ്ത്തൽ മേഖലയിൽ നിന്ന് അഞ്ച് പോയിൻ്റ് മുകളില്‍ ആണ് ഇപ്പോള്‍ എവര്‍ട്ടന്‍.പ്രീമിയര്‍ ലീഗ് നടത്തി വരുന്ന മറ്റൊരു കേസിലും ഈ എവര്‍ട്ടന്‍ ക്ലബ് തെറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.ആ കേസില്‍ ഇവരെ കൂടാതെ നോട്ടിങ്ഹാം ഫോറസ്റ്റും ഉള്‍പ്പെട്ടിട്ടുണ്ട്.എന്നാല്‍ അതിനെ മുന്‍ നിര്‍ത്തി ഇതുവരെ ഒന്നും പ്രീമിയര്‍ ലീഗ് ചെയ്തിട്ടില്ല.

Leave a comment