അടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസായി സർ ജിം റാറ്റ്ക്ലിഫ് ജൂലിയൻ നാഗെൽസ്മാനെ കൊണ്ടുവരാന്‍ ഒരുങ്ങുന്നു
പുതിയ ഉടമ സർ ജിം റാറ്റ്ക്ലിഫ് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മാനേജരായി എറിക് ടെൻ ഹാഗിന് ശേഷം ജൂലിയൻ നാഗെൽസ്മാനേ മാനേജര്‍ ആയി കൊണ്ട് വരാന്‍ നീക്കം നടത്തുന്നു.നിലവിൽ, നാഗൽസ്മാൻ ജർമ്മൻ ദേശീയ ടീമിനെ യൂറോ 2024 ലേക്ക് വേണ്ടി പ്രയത്നിപ്പിച്ച് കൊണ്ട് ഇരിക്കുകയാണ്.ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ അദ്ദേഹം ആ റോള്‍ ഉപേക്ഷിക്കാന്‍ ആണ് സാധ്യത.
ആര്‍ബി ലെപ്സിഗില്‍ ഉള്ളപ്പോള്‍ യൂറോപ്പിലെ തന്നെ മികച്ച ക്ലബുകളില്‍ ഒന്നായി മാറാന്‍ അവരെ സഹായിച്ച ജൂലിയന്‍ നാഗല്സ്മാന് നിലവിലെ ലോകോത്തര മാനേജര്‍മാരില്‍ ഒരാള്‍ കൂടിയാണ്.അദ്ദേഹത്തിന്റെ മ്യൂണിക്ക് സ്പെല്‍ വിചാരിച്ച രീതിയില്‍ പോയില്ല എങ്കിലും പുത്തന്‍ ആശയങ്ങളും കണിശമായ നേതൃത പാടവും ഉള്ള നാഗല്സ്മാനിന് വേണ്ടി പല ക്ലബുകളും രംഗത്ത് വന്നിരുന്നു.അടുത്ത സീസണ് മുതല്‍ ഒരു പുതിയ ബ്രാന്‍ഡ് ടീമിനെ ഇറക്കാന്‍ ആണ് റാറ്റ്ക്ലിഫ്ഫ് പദ്ധതി ഇടുന്നത്.അതിനാല്‍ ജൂലിയന്‍ നാഗല്‍സ്മാനെ പോലൊരു ശക്തമായ ഇച്ഛാശക്തി ഉള്ള ഒരു മാനേജര്‍ക്ക് ക്ലബിന് ചുറ്റും ഉള്ള മോശമായ കാര്യങ്ങൾക്ക് പോംവഴി കണ്ടെത്താന്‍ പെട്ടെന്നു തന്നെ കഴിയും.






































