ഡെൻസൽ ഡംഫ്രീസിനെ സൈന്‍ ചെയ്യാന്‍ മുന്‍ പന്തിയില്‍ യുണൈറ്റഡ് !!!!!!
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇൻ്റർ മിലാൻ ഡിഫൻഡർ ഡെൻസൽ ഡംഫ്രീസിനെ സൈൻ ചെയ്യാനുള്ള റേസില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.സാൻ സിറോയിലെ താരത്തിന്‍റെ കരാർ 2025-ലെ വേനൽക്കാലത്ത് അവസാനിക്കാനിരിക്കെ ഒരു പുതുക്കല്‍ ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ താരം മുന്നിട്ട് വന്നിട്ടില്ല.അതിനാല്‍ അദ്ദേഹം ക്ലബ് മാറും എന്ന പ്രവചനം ഇറ്റാലിയന്‍ മീഡിയ ഹൌസുകള്‍ നടത്തി കഴിഞ്ഞു.
താരത്തിനു മിലാനില്‍ നിന്നും ലഭിക്കുന്ന വേതനം തീരെ കുറവ് ആണ് എന്നു അദ്ദേഹത്തിനും ഏജന്‍റിനും അഭിപ്രായം ഉണ്ട്.അതിനാല്‍ സാലറി കൂട്ടി നല്‍കുന്ന ക്ലബിലേക്ക് ആയിരിയ്ക്കും അദ്ദേഹത്തിന് പോകാന്‍ താല്‍പര്യം.താരത്തിനെ വിട്ട് കിട്ടണം എങ്കില്‍ 40 മില്യൺ യൂറോ ആണ് മിലാന്‍ ആവശ്യപ്പെടുന്നത്.താരത്തിന്‍റെ ആവശ്യവും ക്ലബിന്‍റെ ഡിമാന്‍ഡും നിറവേറ്റാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരുക്കം ആണ്.പുതിയ മാനേജ്മെന്റിന് കീഴില്‍ ഒരു വമ്പന്‍ തുക തന്നെ സമ്മര്‍ ബജറ്റ് ആയി റാറ്റ്ക്ലിഫ് മാറ്റി വെച്ചിട്ടുണ്ട്.