ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മൂന്നാം ദിനം ; കളിയുടെ ഗതി മാറ്റി ഇന്ത്യന്‍ സ്പിന്നര്‍മാര്‍
ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്ട് മല്‍സരം മൂന്നാം ദിനത്തില്‍ ആകപ്പാടെ നിലംപോത്തിയത് 13 വിക്കറ്റുകള്‍.രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മല്‍സരത്തില്‍ മേല്‍ക്കൈ ഉണ്ടായിരുന്ന ഇംഗ്ലണ്ട് തോല്‍വിയുമായി മുഖാമുഖം നില്‍ക്കുകയാണ്.ഇന്ത്യക്ക് ഈ മല്‍സരം ജയിക്കാന്‍ ഇനി വേണ്ടത് 152 റണ്‍സ് മാത്രം ആണ്.പത്ത് വിക്കറ്റുകള്‍ കൈയ്യില്‍ ഉണ്ട് താനും.
മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 307 ല്‍ അവസാനിച്ചു.ധീരമായി ബാറ്റ് വീശിയ ധ്രുവ് ജൂറല്‍ ആണ് ഇന്ത്യന്‍ സ്കോര്‍ 300 കടത്തിയത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ടീമിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തിരിയുന്ന പന്തുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. ഇംഗ്ലിഷ് താരങ്ങളുടെ പത്തു വിക്കറ്റുകളും നേടിയത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ആണ് എന്നതും തീര്‍ത്തും കൌതുകകരമായ കാര്യം ആണ്.അശ്വിന്‍ അഞ്ചു വിക്കറ്റും , കുല്‍ദീപ് നാല് വിക്കറ്റും നേടിയപ്പോള്‍ ജഡേജക്ക് ഒരു വിക്കറ്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.ഇംഗ്ലണ്ട് ഇന്നിംഗ്സ് 145 റണ്‍സിന് അവസാനിച്ചു.192 റണ്‍സ് ടാര്‍ഗെറ്റ് ആയി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അബദ്ധങ്ങള്‍ ഒന്നും വരുത്താതെ സ്കോര്‍ 40 വരെ എത്തിച്ചിട്ടുണ്ട്.24 റണ്‍സ് എടുത്ത രോഹിതും 16 റണ്‍സ് എടുത്ത ജൈസ്വാളും ആണ് ക്രീസില്‍ ഉള്ളത്.