എക്സ്ട്രാ ടൈമില്‍ പെനാല്‍റ്റി ; പൊരുതി നേടിയ സമനിലയുമായി പിഎസ്ജി
ഞായറാഴ്ച പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന മല്‍സരത്തില്‍ റെനൈസ് ടീമിനെതിരെ ലിഗ് 1 ലീഡർമാരായ പാരീസ് സെൻ്റ് ജെർമെയ്‌ന്‍ ഏറെ വിയര്‍ത്ത് കൊണ്ട് സമനില നേടിയിരിക്കുന്നു.കഴിഞ്ഞ മല്‍സരത്തില്‍ യൂറോപ്പ നോക്കൌട്ടില്‍ മിലാനെ വിറപ്പിച്ചതിന്റെ ശേഷം കാഴ്ചയാണ് ഇന്ന് പാരിസ് ഹോം ഗ്രൌണ്ടില്‍ കണ്ടത്.97 ആം മിനുട്ടില്‍ ഗോൺസലോ റാമോസ് ആണ് പിഎസ്ജിക്ക് സമനില സമ്മാനിച്ചത്.
തുടര്‍ച്ചയായ ഏഴാമത്തെ മല്‍സരത്തില്‍ ജയം നേടാനുള്ള അവസരം ആണ് എക്സ്ട്രാ ടൈമില്‍ റെന്നസിന് നഷ്ട്ടപ്പെട്ടത്.ഒരു മികച്ച റണ്‍ അപ്പിന് ശേഷം 33 ആം മിനുട്ടില്‍ ഒരു മികച്ച ഗോള്‍ നേടി കൊണ്ട് അമിൻ ഗൗരിയാണ് റെന്നസിന് ലീഡ് നേടി കൊടുത്തത്.ഇതിന് മറുപടി നല്കാന്‍ പല തരത്തിലും പിഎസ്ജി ശ്രമം നടത്തി എങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.ഫോമില്‍ അല്ലാതെ എംബാപ്പെയെ മാനേജര്‍ ലൂയി 65 ആം മിനുട്ടില്‍ തന്നെ പിച്ചില്‍ നിന്നും കയറ്റി.94 ആം മിനുട്ടില്‍ റാമോസിനെ ലൂക്കാസ് ബേരാള്‍ഡോ ഫൌള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടിയാണ് മല്‍സരത്തിന്റെ ഗതി തിരിച്ചുവിട്ടത്.കിക്ക് എടുത്ത റാമോസ് തന്റെ അവസരം പാഴാക്കിയില്ല.