എക്സ്ട്രാ ടൈം ഗോള്‍ ; പ്രതീക്ഷിക്കാതെ തോല്‍വി ഏറ്റുവാങ്ങി യുണൈറ്റഡ്
ശനിയാഴ്ച നടന്ന പ്രീമിയർ ലീഗ് മല്‍സരത്തില്‍ യുണൈറ്റഡിനെ ഞെട്ടിച്ച് ഫുള്‍ഹാം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് യുണൈറ്റഡിനെ ഫുള്‍ഹാം പരാജയപ്പെടുത്തിയത്.തുടര്‍ച്ചയായ നാല് മല്‍സരങ്ങളില്‍ ജയം നേടി മികച്ച ഫോമില്‍ കളിച്ചു വന്നിരുന്ന യുണൈറ്റഡിനെ തോല്‍പ്പിച്ച ഫുള്‍ഹാം ടീം ലീഗ് പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്ത് ആണ്.
65-ാം മിനിറ്റിൽ കാൽവിൻ ബാസി നേടിയ ഗോളില്‍ ലീഡ് എടുത്ത ഫുള്‍ഹാം യുണൈറ്റഡിനെ പ്രതിരോധത്തിലേക്ക് തള്ളി ഇട്ടു.സമനില ഗോളിനായി പൊരുതിയ യുണൈറ്റഡിന് അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ആയ റാസ്മസ് ഹോജ്ലണ്ടിനെ നല്ല രീതിയില്‍ മിസ്സ് ചെയ്തു.അദ്ദേഹത്തിന്റെ അഭാവത്തില്‍ ഗര്‍ണാച്ചോ ആയിരുന്നു യുണൈറ്റഡിന്റെ പ്രതീക്ഷ ഉയര്‍ത്തി പിടിച്ചത്.എന്നാല്‍ സമനില ഗോള്‍ 89 ആം മിനുട്ടില്‍ നേടിയത് ആകട്ടെ ഹാരി മഗ്വയറും.എന്നാല്‍ നേരത്തെ രണ്ട് നല്ല അവസരങ്ങൾ പാഴാക്കിയ ഇവോബി 97-ാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ യുണൈറ്റഡ് ഗോള്‍ പോസ്റ്റ് വല ഭേദിച്ചതോടെ യുണൈറ്റഡിന് ഒരു പോയിന്റും ലഭിക്കാതെ വണ്ടി കയറേണ്ടി വന്നു.