തട്ടിയും മുട്ടിയും വിലപ്പെട്ട മൂന്നു പോയിന്‍റ് സ്വന്തമാക്കി സിറ്റി
ശനിയാഴ്ച ബോൺമൗത്തിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 1-0 ന് ജയം നേടി.കഠിനം ആയ പ്രേസ്സിങ്ങും പ്രതിരോധവും മറികടന്നാണ് സിറ്റി വിജയം നേടിയത്.24 ആം മിനുട്ടില്‍ ഫോഡന്‍ നേടിയ ഗോളില്‍ ആണ് സിറ്റി വിജയം കണ്ടെത്തിയത്.ഇടവേളയ്ക്ക് ശേഷം ആതിഥേയർക്ക് സമനില ഗോൾ നേടാന്‍ പല അവസരങ്ങളും ലഭിച്ചിരുന്നു.എന്നാല്‍ സിറ്റിയെ ഭാഗ്യം തുണച്ചു.
ജയത്തോടെ സിറ്റി ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാള്‍ ഒരു പോയിന്റിന് മാത്രം ആണ് അവര്‍ പുറകില്‍ ഉള്ളത്.മൂന്നാം സ്ഥാനത്തുള്ള ആഴ്സണലിന് മേല്‍ സിറ്റിക്ക് ഉള്ള ലീഡും ഒന്നാണ്.ഇന്നലത്തെ മല്‍സരം സിറ്റിക്ക് ഒരു അപായ സൂചന കൂടിയാണ്.ബോണ്‍മൌത്തിനെ പോലൊരു ടീമിനെ പോലും നിയന്ത്രിക്കാന്‍ ചില സമയങ്ങളില്‍ സിറ്റി നന്നേ പാടുപ്പെട്ടു.ഇനിയുള്ള പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ എതിരാളികളെ കുറച്ച് കൂടി ഗൌരവം ആയി കാണാന്‍ സിറ്റി താരങ്ങള്‍ പഠിക്കണം.