ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ് : അഗ്നിപരീക്ഷ നേരിട്ട് ഇന്ത്യന്‍ ബാറ്റിങ്
തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരത്തിലും യശസ്വി ജൈസ്വാള്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്‍റെ നെടും തൂണ്‍ ആയി എങ്കിലും ഇത്തവണ അദ്ദേഹത്തിന് പിന്തുണ നല്കാന്‍ വേറെ ആരും തന്നെ ഉണ്ടായിരുന്നില്ല.ജൈസ്വാള്‍ , ഗില്‍ എന്നിവര്‍ ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്കി ഇവര്‍ക്ക് ശേഷം ആരും തന്നെ ഒന്നു പൊരുതാന്‍ പോലും തയ്യാര്‍ ആയില്ല എന്നത് ആണ് സത്യം.കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ട്ടത്തില്‍ 219 റണ്‍സ് നേടിയിട്ടുണ്ട്.
രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 353 റണ്‍സിന് ഓള്‍ ഔട്ട് ആയി.122 റണ്‍സ് എടുത്ത ജോ റൂട്ട് ആണ് അവരുടെ ടോപ് സ്കോറര്‍.എട്ടാം വിക്കറ്റില്‍ ഒലി റോബിന്‍സന്‍ (58) ജോ റൂട്ടിനൊപ്പം നേടിയ പാര്‍ട്ട്ണര്‍ഷിപ്പ് ആണ് ഇംഗ്ലണ്ട് ടീം ടോട്ടല്‍ 300 കടത്തിയത്.തുടക്കത്തില്‍ ഇന്ത്യക്ക് രോഹിത് ശര്‍മയെ (2) നഷ്ടം ആയി.ജൈസ്വാള്‍ (73), ഗില്‍ (38) എന്നിവരുടെ പ്രയത്നം ഒഴിച്ചാല്‍ ഇന്ത്യക്ക് വേണ്ടി ധീരമായ ബാറ്റ് വീശിയത് ധ്രുവ് ജോവല്‍(30*),കുല്‍ദീപ് യാദവ് (17*) എന്നിവര്‍.ഇന്ത്യക്ക് വേണ്ടി ഇരുവരും എട്ടാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.ഇവരുടെ ഇന്നതെ പ്രകടനത്തെ ആശ്രയിച്ച് ഇരിക്കും ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍. 32 ഓവറില്‍ 84 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടിയ ഷോഹൈബ് ബാഷിര്‍ ആണ് ഇംഗ്ലണ്ട് നിരയില്‍ മികച്ച ബോളിങ് ഫിഗര്‍ കാഴ്ചവെച്ചത്.