പ്രീമിയര്‍ ലീഗ് ; നാലാം സ്ഥാനം നിലനിര്‍ത്താന്‍ ആസ്റ്റണ്‍ വില്ല
പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ല നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടും.ടോപ് ഫോറില്‍ നിലനിലക്കുക എന്ന ലക്ഷ്യം ആണ് വില്ലക്ക് ഉള്ളത് എങ്കില്‍ ഫോറസ്റ്റ് ലീഗ് പട്ടികയില്‍ എങ്ങനെയും റിലഗേഷന്‍ സോണില്‍ നിന്നും രക്ഷ നേടാനുള്ള പ്രയത്നത്തില്‍ ആണ്.ഇരു ടീമുകളും ഇന്ന് എട്ടര മണിക്ക് വില്ല പാര്‍ക്കില്‍ വെച്ചാണ് ഏറ്റുമുട്ടാന്‍ പോകുന്നത്.
പ്രീമിയര്‍ ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ഇന്ന് കറുത്ത കുതിരകള്‍ ആയ ബ്രൈട്ടന്‍ പഴയ പ്രതാപികള്‍ ആയ എവര്‍ട്ടന്‍ എഫ്സിയെ നേരിടും.ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ബ്രൈട്ടന് ഈ സീസണില്‍ കഴിഞ്ഞ തവണത്തെ മികച്ച ഫോം നിലനിര്‍ത്താന്‍ കഴിയുന്നില്ല.പല സുപ്രധാന താരങ്ങളും ടീം വിട്ട് പോയത് നികത്താന്‍ മാനേജര്‍ റോബെര്‍ട്ടോ ഡി സെര്‍ബിക്ക് കഴിയുന്നില്ല.ഇന്ന് ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് മല്‍സരം.