പ്രീമിയര്‍ ലീഗില്‍ തേരോട്ടം തുടരാന്‍ ആഴ്സണല്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശകരമായ പോരാട്ടം.ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഉള്ള ആഴ്സണലും എട്ടാം സ്ഥാനത്തുള്ള ന്യൂ കാസില്‍ യുണൈറ്റഡും ഇന്ത്യന്‍ സമയം ഒന്നര മണിക്ക് പരസ്പരം ഏറ്റുമുട്ടും.ആഴ്സണല്‍ ഹോം സ്റ്റേഡിയം ആയ എമിറേറ്റ്സില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.
ഈ സീസണില്‍ ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത ഒരു ഗോളിന് ഗണെര്സിനെ ന്യൂ കാസില്‍ പരാജയപ്പെടുത്തിയിരുന്നു.എന്നാല്‍ അന്നത്തെ നിലവാരത്തില്‍ നിന്നും ഗണേര്‍സ് ഏറെ മാറ്റം വരുത്തിയിട്ടുണ്ട്.ഫോമിലേക്ക് മടങ്ങി എത്തിയ അവര്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസില്‍ പങ്കെടുക്കുന്നുണ്ട്.അതേ സമയം ന്യൂ കാസില്‍ യുണൈറ്റഡ് സ്ഥിരത കണ്ടെത്തുന്നതിന് വേണ്ടി വളരെ കഷ്ട്ടപ്പെടുകയാണ്.പല പ്രമുഖ താരങ്ങളും പരിക്ക് മൂലം വിശ്രമത്തില്‍ ആയത് ആണ് എഡി ഹോവിനെയും ടീമിനെയും ആകെ കുഴക്കിയത്.