ബോണ്‍മൌത്തിനെ അവരുടെ തട്ടകത്തില്‍ പോയി നേരിടാന്‍ സിറ്റി
പ്രീമിയർ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ ടൈറ്റില്‍ പോരാട്ടം തുടരും.ലീഗ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത്ത് ഉള്ള ബോണ്‍മൌത്ത് ആണ് അവരുടെ എതിരാളി.കഴിഞ്ഞ അഞ്ചു മല്‍സരത്തില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ സിറ്റിക്കെതിരെ സമനില നേടിയാല്‍ പോലും അവര്‍ക്ക് അത് വലിയ നേട്ടം തന്നെ ആയിരിയ്ക്കും.
ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് ബോണ്‍മൌത്ത് ഹോം ഗ്രൌണ്ട് ആയ വിറ്റാലിറ്റി സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.നവംബർ നാലിന് ഇരു ടീമുകളും തമ്മില്‍ ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് സിറ്റിസൺസ് ബോണ്‍മൌത്തിനെ 6-1ന് തോൽപ്പിച്ചതിന് ശേഷം ഇരുടീമുകളും ആദ്യമായാണ് ഏറ്റുമുട്ടുന്നത്.ഇന്നതെ മല്‍സരം തങ്ങളുടെ ഹോം ഗ്രൌണ്ടില്‍ ആണ് എന്ന ഒരേ ഒരു നേട്ടം മാത്രമേ ബോണ്‍മൌത്തിന് ഉള്ളൂ.പരിക്ക് മൂലം ഗ്രീലിഷ് , ഗാര്‍ഡിയോള്‍ , ഡി ബ്രൂയിണ എന്നിവര്‍ ഇന്ന് കളിച്ചേക്കില്ല.