പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം നേടാന്‍ മാഞ്ചസ്റ്റര്‍ റെഡ്സ് !!!!
പ്രീമിയര്‍ ലീഗില്‍ വീരോചിതമായ തിരിച്ചുവരവ് നടത്തി വരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് തങ്ങളുടെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം നേടുന്നതിന് വേണ്ടി പ്രയത്നിക്കും.ഇന്ന് ഇന്ത്യന്‍ സമയം എട്ടര മണിക്ക് ഓല്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് കിക്കോഫ്.ഇരുവരും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ അന്ന് 91-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളില്‍ ആണ് യുണൈറ്റഡ് വിജയം നേടിയത്.
നിലവില്‍ യുണൈറ്റഡ് മാനേജ്മെന്റില്‍ വന്ന നേതൃത മാറ്റം ക്ലബില്‍ നല്ല അന്തരീക്ഷം ആണ് കൊണ്ട് വരുന്നത്.ഇത് കൂടാതെ പരിക്ക് ഏറ്റ താരങ്ങളുടെ തിരിച്ചുവരവും അവരുടെ പ്രകടനത്തെ ഏറെ മെച്ചപ്പെടുത്തുന്നുണ്ട്.മാനേജര്‍ ആയ ഏറിക്ക് ടെന്‍ ഹാഗിന് ഇത്രയും മികച്ച സ്പെല്‍ യുണൈറ്റഡില്‍ വന്ന ശേഷം ഉണ്ടായിട്ടില്ല.ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള അവര്‍ക്ക് ഈ ഫോം സീസണില്‍ ഉടനീളം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ തന്നെ ടോപ് ഫോറില്‍ ഇടം നേടുക എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയും.