ഭാവിയിൽ അന്താരാഷ്ട്ര ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹം ഉണ്ട് എന്നു വെളിപ്പെടുത്തി പെപ്പ് ഗാര്‍ഡിയോള
പരിശീലക സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് മുമ്പ് ഒരു പ്രധാന ടൂർണമെൻ്റിൽ ഒരു ദേശീയ ടീമിനെ നിയന്ത്രിക്കണമെന്ന് തനിക്ക് വലിയ ആഗ്രഹം ഉണ്ട് എന്നു പെപ് ഗാർഡിയോള ഈ അടുത്തു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു.ഗാർഡിയോളയ്ക്ക് 2025 വരെ മാഞ്ചസ്റ്റർ സിറ്റിയിൽ കരാറുണ്ട്,കരാര്‍ നീട്ടാനും നീട്ടാതെ ഇരിക്കാനും ഒരുപാട് സാധ്യതകള്‍ ഉണ്ട്.മുമ്പ് ബ്രസീൽ, ഇംഗ്ലണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളുമായി പെപ്പിനെ ഇട കലര്‍ത്തി പല വാര്‍ത്തകളും വന്നിരുന്നു.
ഇഎസ്പിഎൻ ബ്രസീലിൻ്റെ ചോദ്യോത്തര വേളയില്‍ ആണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്.”ഒരു ദേശീയ ടീമിനെ ലോകകപ്പ് അല്ലെങ്കിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനായി പരിശീലിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ആണ് ഇപ്പോള്‍ എന്റെ നടക്കുമോ എന്നു അറിയാത്ത സ്വപ്നം”.താൻ ഏത് രാജ്യമാണ് കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യത്തിന് അഃദേഹം പറഞ്ഞ മറുപടി ഇപ്രകാരം ആയിരുന്നു.”ആർക്കൊക്കെ എന്നെ വേണമെന്ന് എനിക്കറിയില്ല! ഒരു ക്ലബ് പോലെ തന്നെ എന്റെ സേവനം ആര്‍ക്ക് വേണം എന്നു പറയുന്നുവോ ഞാന്‍ അങ്ങോട്ട് തന്നെ പോകും.”