ജര്‍മന്‍ നാഷണല്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രഖ്യാപ്പിച്ച് ടോണി ക്രൂസ്
ഈ വേനൽക്കാലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ടോണി ക്രൂസ് ജർമ്മനി ദേശീയ ടീമിലേക്ക് മടങ്ങുമെന്ന് താരം ഇന്നലെ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു.2021-ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച 34-കാരനായ ക്രൂസ്, ജർമ്മനി ആതിഥേയത്വം വഹിക്കുന്ന യൂറോ 2024-ന് മുമ്പായി ഈ നീക്കം പരിഗണിക്കുകയാണെന്ന് ഈ മാസം ആദ്യം വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ ഇപ്പോള്‍ അത് യാഥാര്‍ഥ്യം ആയിരിക്കുന്നു.
തന്റെ ദേശീയ ടീം പരിശീലകന് ആവശ്യപ്പെട്ടത് കൊണ്ടാണ് താന്‍ മടങ്ങി വരുന്നത് പരിഗണിക്കുന്നത് എന്നു പറഞ്ഞ ക്രൂസ് , ഈ നീക്കം പല സാധ്യതകള്‍ക്കും വഴി ഒരുക്കും എന്നു കരുതുന്നതായും വെളിപ്പെടുത്തി.2010 നും 2021 നും ഇടയിൽ ജർമ്മനിക്കായി 106 മത്സരങ്ങൾ കളിച്ച ക്രൂസ് 17 ഗോളുകൾ നേടി, 2014 ബ്രസീലിൽ നടന്ന ലോകകപ്പ് നേടിയ ടീമിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം.യൂറോ 2020 ലെ തൻ്റെ പ്രകടനത്തിന് വിമർശനങ്ങൾ നേരിട്ടതിന് ശേഷം അദ്ദേഹം വിരമിച്ചു.ഇപ്പോള്‍ താരം മാഡ്രിഡിന് വേണ്ടി കരിയര്‍ പീക്ക് പ്രകടനം ആണ് പുറത്തു എടുക്കുന്നത്.അതിനാല്‍ ആണ് അദ്ദേഹത്തിന് മുന്നില്‍ ജര്‍മനി ഒരവസരം കൂടി നീട്ടുന്നത്.